ETV Bharat / sitara

'സീരിയലാണ് ജീവിതമാർഗം'; ഷൂട്ടിങ്ങിനായി മുഖ്യമന്ത്രിയോട് ഇളവുതേടി നടൻ ജിഷിൻ

താനും തന്നെപ്പോലുള്ള പലരും അനുഭവിക്കുന്ന അവസ്ഥ ശ്രദ്ധയില്‍പ്പെടുത്താനാണ് കത്തെന്ന് ജിഷിൻ മോഹൻ.

author img

By

Published : May 23, 2021, 7:28 PM IST

pinarayi vijayan permission serial shooting news latest  permission serial shooting jishin mohan news latest  jishin mohan serial artist news latest  jishin mohan kerala chief minister letter news  കൊവിഡ് സീരിയൽ ഷൂട്ടിങ് വാർത്ത  covid serial shooting news  നടൻ ജിഷിൻ മുഖ്യമന്ത്രി കത്ത് വാർത്ത  മുഖ്യമന്ത്രി പിണറായി വിജയൻ ലോക്ക് ഡൗൺ വാർത്ത  സീരിയൽ ഷൂട്ടിങ്ങിന് അനുമതി ജിഷിൻ വാർത്ത
നടൻ ജിഷിൻ

ലോക്ക് ഡൗണിൽ സിനിമ - സീരിയൽ നിർമാണപ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. ഷൂട്ടിങ്ങില്ലാതെ വീട്ടിലിരിക്കുന്ന സാഹചര്യത്തിൽ സീരിയല്‍ രംഗത്തുള്ളവര്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് നടൻ ജിഷിന്‍ മോഹന്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ സമീപിച്ചുവെന്നും നടന്‍ അറിയിച്ചു. താനടക്കം സീരിയല്‍ മാത്രം ജീവിതമാര്‍ഗമായുളള പലരും ജീവിക്കാന്‍ ബുദ്ധിമുട്ടുകയാണ്. അതിനാൽ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സീരിയല്‍ ചിത്രീകരണം പുനരാരംഭിക്കാന്‍ അനുവാദം നല്‍കണമെന്ന് ജിഷിന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

താനും ഭാര്യയും സീരിയൽ താരങ്ങളാണ്. ഇതിൽ നിന്ന് കിട്ടുന്ന വരുമാനം മാത്രമാണ് ജീവിതോപാധി. സിനിമ താരങ്ങളെപ്പോലെ വലിയ പ്രതിഫലം സീരിയൽ താരങ്ങൾക്ക് ലഭിക്കാറില്ല. പലർക്കും ദിവസവേതനമാണെന്നും അതിനാൽ ഇപ്പോൾ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്നും നടൻ കത്തിൽ വിശദീകരിച്ചു.

എല്ലാ തൊഴിൽ മേഖലയിൽ ഉള്ളവരും ദുരിതമനുഭവിക്കുന്നു. താനും തന്നെപ്പോലുള്ള പലരും അനുഭവിക്കുന്ന അവസ്ഥ ശ്രദ്ധയില്‍പ്പെടുത്താനാണ് കത്തെന്നും ജിഷിന്‍ കുറിച്ചു. ഫേസ്ബുക്കില്‍ കത്ത് പങ്കുവച്ചിട്ടുമുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

ജിഷിൻ മോഹൻ മുഖ്യമന്ത്രിക്ക് അയച്ച കത്ത്

"ഡിയർ സർ,

ഞാനൊരു സീരിയൽ ആർട്ടിസ്റ്റ് ആണ്. പേര് ജിഷിൻ മോഹൻ. എറണാകുളം ആണ് താമസം. എന്‍റെ ഭാര്യയും ഒരു സീരിയൽ ആർട്ടിസ്റ്റ് ആണ്. ഞങ്ങളുടെ ഏക വരുമാന മാർഗ്ഗം സീരിയൽ ആണ്. ഇത് ഞങ്ങളുടെ മാത്രം അവസ്ഥ അല്ല. ഞങ്ങളെപ്പോലുള്ള ഒട്ടനവധി കലാകാരന്മാരുടെ അവസ്ഥയാണ്. സിനിമാ താരങ്ങളെപ്പോലെ വലിയ പ്രതിഫലം സീരിയൽ താരങ്ങൾക്ക് ലഭിക്കാറില്ല. ദിവസവേതനം എന്ന് തന്നെ പറയാം. ഒന്നോ രണ്ടോ സീരിയൽ ചെയ്യുന്നുണ്ടെങ്കിൽ ആ വരുമാനം കൊണ്ട് കുടുംബം പുലർത്തുന്നവരാണ് ഭൂരിപക്ഷവും. പുറമെ ഉള്ളവർ വിചാരിക്കുന്നത് പോലെ അതി സമ്പന്നതയിൽ ജീവിക്കുന്നവർ അല്ല നമ്മളെപ്പോലുള്ള കലാകാരന്മാർ. ഒരു മാസം ഷൂട്ടിനു പോയാൽ കിട്ടുന്ന വരുമാനം കൊണ്ടാണ് അടുത്ത മാസത്തെ വാടക, ലോണിന്‍റെ തവണകൾ, ഇവയെല്ലാം അടഞ്ഞു പോകുന്നത്. നീക്കിയിരുപ്പുകൾ ഒന്നും തന്നെ ഉണ്ടാകാറില്ല. ഒരു ലോക്ക് ഡൗണിനെ എങ്ങനെയൊക്കെയോ അഭിമുഖീകരിച്ചു. അന്ന് ലോൺ അടക്കാനും, വീട്ടു വാടക കൊടുക്കാനും പണയം വെച്ച സ്വർണ്ണം ഇതുവരെ തിരിച്ചെടുക്കാൻ സാധിച്ചില്ല. മുൻപോട്ടുള്ള ജീവിതം എങ്ങനെയായിരിക്കും എന്നോർത്ത് ഉറക്കമില്ലാതെ കുറേ രാത്രികൾ..

Also Read: മരണം മുന്നിലെത്തിയ നിമിഷം, കൊവിഡിനെ ആരും നിസ്സാരമായി കാണരുത്: ബീന ആന്‍റണി

ഒരു സീരിയൽ കുടുംബം എന്ന് പറഞ്ഞാൽ ഞങ്ങൾ ആർട്ടിസ്റ്റുകൾ മാത്രമല്ല. പ്രൊഡ്യൂസർ, ഡയറക്ടർ, ക്യാമറാമാൻ തുടങ്ങി പ്രോഡക്ഷനിൽ ചായ കൊണ്ട് കൊടുക്കുന്ന പ്രൊഡക്ഷൻ ബോയ് വരെയുള്ളവരുടെ ജീവിതമാർഗ്ഗമാണ്. എല്ലാ തൊഴിൽ മേഖലയിലുള്ളവരും അവരവരുടെ വിഷമ ഘട്ടത്തിലൂടെ കടന്നു പോകുന്ന സമയമാണെന്ന് അറിയാം. എങ്കിലും ഞങ്ങളുടെ വിഷമങ്ങൾ അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഈ കത്ത്. ലോക്ക് ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തി കൊവിഡ് മാനദണ്ഡനങ്ങൾ പാലിച്ച് ഷൂട്ടിങ് പുനരാരംഭിക്കുവാൻ അനുവാദം നൽകണം എന്ന് അപേക്ഷിക്കുന്നു.

എന്ന് വിനയപൂർവ്വം, ജിഷിൻ മോഹൻ"

ടിവി പരമ്പരകളിൽ പ്രതിനായകവേഷത്തിൽ ശ്രദ്ധേയനായ താരമാണ് ജിഷിൻ. സിനിമ - സീരിയൽ താരം വരദയാണ് ഭാര്യ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.