ETV Bharat / sitara

മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി; കങ്കണക്കെതിരെ മാനനഷ്ടക്കേസ് നൽകി ജാവേദ് അക്തർ - കങ്കണകെതിരെ മാനനഷ്ടക്കേസ്

തനിക്കെതിരെ വിവിധ വാർത്താ ചാനലുകളിലൂടെ കങ്കണ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നാണ് ജാവേദ് അക്തറിൻ്റെ പരാതി.

1
1
author img

By

Published : Nov 4, 2020, 12:47 PM IST

Updated : Nov 4, 2020, 1:45 PM IST

മുംബൈ: വാർത്താ മാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച്
ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തർ മാനനഷ്ടക്കേസ് നൽകി.
സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ ഒരു ‘കൂട്ടുകെട്ടിനെപ്പറ്റി’ കങ്കണ പരാമർശിച്ചതായും അതിൽ തന്റെ പേരു വലിച്ചിഴച്ചുവെന്നുമാണ് ജാവേദ് അക്തറിന്റെ പരാതി. കൂടാതെ, നടിക്ക് ഹൃത്വിക് റോഷനുമായുള്ള വൈരാഗ്യത്തിൽ തൻ്റെ പേര് അവർ അനാവശ്യമായി ഉൾപ്പെടുത്തിയെന്നും മുംബൈ അന്ധേരി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന് മുമ്പാകെ അക്തർ സമർപ്പിച്ച പരാതിയിൽ പരാമർശിക്കുന്നു. ഐപിസി 499, 500 വകുപ്പുകൾ പ്രകാരം കങ്കണ റണൗട്ടിനെതിരെ മാനനഷ്ടക്കേസ് രജിസ്റ്റർ ചെയ്യണമെന്നും ജാവേദ് അക്തർ ആവശ്യപ്പെട്ടു.

Last Updated : Nov 4, 2020, 1:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.