ETV Bharat / sitara

ലിജോയുടെ മാജിക്കുമായി ജെല്ലിക്കട്ട് ടീസര്‍ - ലിജോ ജോസ്  പെല്ലിശ്ശേരി

ജെല്ലിക്കട്ടിന്‍റെ ടീസര്‍ പുറത്തുവിട്ടു. രാത്രിയുടെ മറവിൽ ആളുകൾ വിരണ്ടോടുന്ന പോത്തിനെ തേടിയിറങ്ങുന്ന ദൃശ്യങ്ങളടങ്ങിയതാണ് ടീസർ

ഒരു ഗ്രാമത്തെ മുഴുവന്‍ വിറപ്പിച്ച് വിരണ്ടോടുന്ന പോത്ത്; ലിജോയുടെ മാജിക്കുമായി ജെല്ലിക്കട്ട് ടീസര്‍
author img

By

Published : Sep 20, 2019, 7:24 PM IST

അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ അടക്കം മികച്ച പ്രകടനം കാഴ്ചവെച്ച് ആസ്വാദകമനം കവര്‍ന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ജെല്ലിക്കട്ടിന്‍റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. രാത്രിയുടെ മറവിൽ ആളുകൾ വിരണ്ടോടുന്ന പോത്തിനെ തേടിയിറങ്ങുന്ന ദൃശ്യങ്ങളാണ് ടീസറിലുള്ളത്. ടൊറന്‍റോ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഗംഭീര അഭിപ്രായം സ്വന്തമാക്കിയിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

വിരണ്ടോടുന്ന പോത്ത് ഗ്രാമത്തെ പിടിച്ചുലയ്ക്കുന്നതും അവിടെയുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ പ്രമേയം. നൂറ് കണക്കിന് ആളുകൾ, കാട്ടിലൂടെ കത്തിയും മറ്റ് ആയുധമായി പോത്തിനെ തേടി നടക്കുന്ന രംഗങ്ങള്‍ സിനിമാപ്രേമികളുടെ ആകാംഷ വര്‍ധിപ്പിക്കും. ഈ വർഷത്തെ ഏറ്റവും വ്യത്യസ്തവും മികച്ചതുമായ സിനിമാ അനുഭവമായിരിക്കും ജല്ലിക്കട്ടെന്നാണ് സിനിമ കണ്ടവർ പറയുന്നത്. തോമസ് പണിക്കറാണ് ചിത്രത്തിന്‍റെ നിർമാണം. ആന്‍റണി വർഗീസ്, ചെമ്പൻ വിനോദ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ പ്രധാന താരങ്ങളാരും ടീസറിൽ ഇല്ല എന്നതും ശ്രദ്ധേയമാണ്. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.