തമിഴ്‌നാട് : ഏറെ നിരൂപക പ്രശംസ നേടിയ സൂര്യയുടെ 'ജയ് ഭീം' 94ാമത് ഓസ്‌കര്‍ നോമിനേഷനില്‍ മികച്ച ചിത്ര വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് റോട്ടന്‍ ടൊമാറ്റോസ് എഡിറ്റര്‍ ജാക്വലിന്‍ കോലിയുടെ ട്വീറ്റ്. ഓസ്‌കര്‍ നോമിനേഷന്‍ പട്ടിക പ്രഖ്യാപിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം നിലനില്‍ക്കെയാണ് ജാക്വലിന്‍ കോലിയുടെ ട്വീറ്റ്.
Suriya Jai Bheem in Oscar race: 'ഏത് ഓസ്‌കര്‍ നോമിനേഷനാകും നാളെ നിങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതികരണം ഉണ്ടാക്കുക' എന്ന കോളമിസ്‌റ്റ് കൈല്‍ ബച്ചനന്‍റെ ചോദ്യ ട്വീറ്റിന് 'ജയ് ഭീം' എന്ന് ജാക്വലിന്‍ കോലി മറുപടി ചെയ്യുകയായിരുന്നു. 'മികച്ച ചിത്രം ജയ് ഭീം. ഇതില്‍ എന്നെ വിശ്വസിക്കൂ' എന്നാണ് കോലി ട്വീറ്റ് ചെയ്‌തത്.
-
Thank you this means a lot to us 🙏🏼 #JaiBhim https://t.co/xAQ0m7EI5J
— Rajsekar Pandian (@rajsekarpandian) February 8, 2022 " class="align-text-top noRightClick twitterSection" data="
">Thank you this means a lot to us 🙏🏼 #JaiBhim https://t.co/xAQ0m7EI5J
— Rajsekar Pandian (@rajsekarpandian) February 8, 2022Thank you this means a lot to us 🙏🏼 #JaiBhim https://t.co/xAQ0m7EI5J
— Rajsekar Pandian (@rajsekarpandian) February 8, 2022
Jai Bheem Oscar nominations: കോലിയുടെ ട്വീറ്റിന് ജയ് ഭീമിന്‍റെ സഹനിർമാതാവ് രാജശേഖർ കർപ്പൂരസുന്ദരപാണ്ഡ്യൻ പ്രതികരിച്ചതോടെ കോലിയുടെ ട്വീറ്റ് തമിഴകത്ത് ആവേശം സൃഷ്‌ടിച്ചു. ഇതിന് കോലിയോട് രാജശേഖര്‍ നന്ദി രേഖപ്പെടുത്താനും മറന്നില്ല.
Oscar nominations: 'ജയ് ഭീമി'ന് പുറമെ, മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ മലയാള സിനിമ 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹ'വും ഈ വര്‍ഷത്തെ അക്കാദമി നോമിനേഷനില്‍ ഇടംപിടിച്ചിട്ടുണ്ട്. 276 ചിത്രങ്ങളുടെ പട്ടികയില്‍ നിന്നാണ് രണ്ട് ഇന്ത്യന്‍ ചിത്രങ്ങള്‍ (ജയ് ഭീം, മരക്കാര്‍) ഇടം പിടിച്ചത്.
Oscar 2022 submission list movies: ആമസോണ്‍ സ്‌റ്റുഡിയോസിലൂടെ പുറത്തിറങ്ങിയ 'ബീയിംഗ് ദി റിക്കാർഡോസ്', 'ബെൽഫാസ്‌റ്റ്' (ഫോക്കസ് ഫീച്ചറുകൾ), 'CODA' (ആപ്പിൾ ഒറിജിനൽ ഫിലിംസ്), 'ഡ്യൂൺ' (വാർണർ ബ്രോസ്), 'എൻകാന്‍റോ' (വാൾട്ട് ഡിസ്നി പിക്ചേഴ്‌സ്), 'ഹൗസ് ഓഫ് ഗൂക്കി' (MGM/യുണൈറ്റഡ് ആർട്ടിസ്‌റ്റുകൾ), 'ദി പവർ ഓഫ് ദി ഡോഗ്' (നെറ്റ്ഫ്ലിക്‌സ്), 'എ ക്വയറ്റ് പ്ലേസ് പാർട്ട് II' (പാരാമൗണ്ട് പിക്ചേഴ്‌സ്), 'സ്പെൻസർ' (നിയോൺ/ടോപ്പിക് സ്‌റ്റുഡിയോ), 'സ്പൈഡർമാൻ : നോ വേ ഹോം' (സോണി പിക്ചേഴ്‌സ്), 'വെസ്‌റ്റ് സൈഡ് സ്‌റ്റോറി' (20മത് സെഞ്ച്വറി സ്റ്റുഡിയോ) തുടങ്ങിയവയാണ് ഇതില്‍ പ്രധാനം.
Oscar 2022: ജനുവരി 27ന് ആരംഭിച്ച ഓസ്‌കർ നോമിനേഷനുകൾക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 1 വരെ തുടർന്നു. 94ാമത് അക്കാദമി അവാർഡുകൾക്കുള്ള നോമിനേഷനുകൾ ഇന്ന് പ്രഖ്യാപിക്കും. മാർച്ച് 27ന് ഹോളിവുഡിലെ ഡോൾബി തിയേറ്ററില്‍ വച്ചാണ് ചടങ്ങ്. ലോകമെമ്പാടുമുള്ള 200ലധികം പ്രദേശങ്ങളിൽ ഓസ്‌കര്‍ അവാര്‍ഡ് ദാനം തത്സമയം സംപ്രേഷണം ചെയ്യും. എബിസിയിലും ബ്രോഡ്‌കാസ്‌റ്റ് ഔട്ട്‌ലറ്റുകളിലും അവാര്‍ഡ് ദാനം സംപ്രേഷണം ചെയ്യും.
Also Read: വാലന്‍റൈന്‍ ദിനത്തില്‍ അനിരുദ്ധിന്‍റെ അറബിക് കുത്ത്..