ETV Bharat / sitara

190 രാജ്യങ്ങൾ, 17 ഭാഷകൾ... ഒരേയൊരു സുരുളി; 'ജഗമേ തന്തിര'ത്തിന് ഇനി ദിവസങ്ങൾ മാത്രം - jagame thanthiram suruli joju george news

കാർത്തിക് സുബ്ബരാജിന്‍റെ സംവിധാനത്തിൽ ധനുഷ് നായകനാകുന്ന ചിത്രം 190 രാജ്യങ്ങളിലായി 17 ഭാഷകളിൽ റിലീസിനെത്തും.

ജഗമേ തന്തിരം സിനിമ വാർത്ത  ജഗമേ തന്തിരം ധനുഷ് വാർത്ത  റിലീസ് ജഗമേ തന്തിരം വാർത്ത  190 രാജ്യങ്ങൾ ജഗമേ തന്തിരം വാർത്ത  സുരുളി ജോജു ജോർജ്ജ് ജഗമേ തന്തിരം വാർത്ത  ജെയിംസ് കോസ്മോ ജഗമേ തന്തിരം വാർത്ത  jagame thanthiram latest news  jagame thanthiram 190 countries news  jagame thanthiram 17 languages news  jagame thanthiram suruli joju george news  jagame thanthiram karthik subbaraj news
ജഗമേ തന്തിരം
author img

By

Published : Jun 15, 2021, 3:05 PM IST

ധനുഷും മലയാളികളുടെ പ്രിയപ്പെട്ട നടൻ ജോജു ജോർജ്ജും ഒപ്പം ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ചെത്തുന്ന ജഗമേ തന്തിരത്തിനായി ഇനി മൂന്ന് ദിവസങ്ങൾ കൂടി... സുരുളി, പ്രഭു എന്നീ ഇരട്ടവേഷങ്ങളിൽ ധനുഷ് എത്തുന്ന ചിത്രം ജൂൺ 18ന് നെറ്റ്ഫ്ലിക്‌സിൽ റിലീസ് ചെയ്യും. 190 രാജ്യങ്ങളിലായി 17 ഭാഷകളിൽ മൊഴിമാറ്റിയാണ് ജഗമേ തന്തിരം പ്രദർശിപ്പിക്കുന്നത്.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ ഗെയിം ഓഫ് ത്രോൺസിലൂടെ ലോകമെമ്പാടും പ്രശസ്‌തനായ സ്കോട്ടിഷ് നടൻ ജെയിംസ് കോസ്മോയും മറ്റൊരു നിർണായകകഥാപാത്രത്തെ അവതരിപ്പിക്കുന്നു. സഞ്ജന നടരാജൻ, കലൈയരസൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. വളരെ വ്യത്യസ്‌തമായ വേഷമായിരിക്കും ജോജു ജോർജ്ജിന്‍റെ ശിവദാസ് എന്നാണ് ചിത്രത്തിന്‍റെ ട്രെയിലർ സൂചിപ്പിക്കുന്നത്.

More Read: ധനുഷും ജോജുവും ജെയിംസ് കോസ്മോയും; 'ജഗമേ തന്തിരം' പുതിയ പോസ്റ്റർ പുറത്ത്

രജനികാന്ത് ചിത്രം പേട്ട, ജിഗർത്തണ്ട ഇരൈവി ചിത്രങ്ങളിലൂടെ തമിഴകത്തിൽ പ്രശസ്‌തനായ കാർത്തിക് സുബ്ബരാജ് തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. റി​ല​യ​ന്‍​സ് ​എന്‍റര്‍ടെയ്‌ന്‍മെന്‍റും​ ​വൈ​ ​നോ​ട്ട് ​സ്റ്റു​ഡി​യോ​സും​ ​ചേ​ര്‍​ന്നാണ് ജഗമേ തന്തിരം നിർമിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.