കുഞ്ചാക്കോ ബോബന്‍റെയും പ്രിയയുടെയും ഓമന കണ്‍മണി ഇസഹാക്കിന്‍റെ രണ്ടാം പിറന്നാളും താരകുടുംബം ആഘോഷമാക്കി. ഇളംനീലയും വെള്ളയും ഡ്രസ് കോഡായി സ്വീകരിച്ചായിരുന്നു താരകുടുംബത്തിന്‍റെ പിറന്നാള്‍ ആഘോഷം. ജനനം മുതല്‍ ഇസഹാക്ക് ഒരു കുഞ്ഞ് സെലിബ്രിറ്റിയാണ്. നിരവധി പേരാണ് ഇസയ്‌ക്ക് സോഷ്യല്‍മീഡിയകള്‍ വഴി പിറന്നാള്‍ ആശംസകളുമായി എത്തിയത്. ബണ്ണി തീമിലായിരുന്നു ആഘോഷത്തിന്റെ ഒരുക്കങ്ങള്‍. മുയല്‍ക്കുട്ടന്മാരെ വെച്ചാണ് പിറന്നാള്‍ കേകക്കും ഉടുപ്പും സ്റ്റേജുമെല്ലാം അലങ്കരിച്ചത്. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ചാക്കോച്ചനും പ്രിയയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.
- " class="align-text-top noRightClick twitterSection" data="
">
14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചനും പ്രിയക്കും ഇസഹാക്ക് ജനിക്കുന്നത്. ഇസയുടെ കുഞ്ഞ് വിശേഷങ്ങളും കുസൃതികളുമെല്ലാം ഇരുവരും സമൂഹമാധ്യമങ്ങള്‍ വഴി ആരാധകരോട് പങ്കുവെക്കാറുമുണ്ട്. 2005 ഏപ്രില്‍ രണ്ടിനായിരുന്നു ഇവര്‍ വിവാഹിതരായത്. മകന്‍ എത്തിയ ശേഷം തങ്ങളുടെ ജീവിതം ഒരുപാട് മാറിയെന്ന് ചാക്കോച്ചനും പ്രിയയും പറഞ്ഞിട്ടുണ്ട്.