മലയാള സിനിമയില്‍ ഗായകനായും, നടനായും, സംവിധായകനായും, നിര്‍മാതാവായും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ഓള്‍റൗണ്ടറാണ് വിനീത് ശ്രീനിവാസന്‍. ഹൃദ്യമായ ഒരു കുറിപ്പോടുകൂടി വിനീതിന്‍റെയും ഒരു മാസം പ്രായമായ മകളുടെയും ഒരു ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയ കൈയ്യടിക്കികൊണ്ടിരിക്കുകയാണ്. ഒരു കൈയുടെ സഹായത്തില്‍ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് മറുകൈകൊണ്ട് കപ്പില്‍ നിന്നും കുടിക്കുന്ന വിനീതാണ് ചിത്രത്തില്‍ ഉള്ളത്. നടി ലിസിയാണ് ഈ മനോഹര ചിത്രം പകര്‍ത്തി കുറിപ്പോടുകൂടി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
- " class="align-text-top noRightClick twitterSection" data="">
'ഗായകന്‍, നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ കഴിവ് തെളിയിച്ച വിനീത് ഒരു നല്ല അച്ഛന്‍ കൂടിയാണ്. യുവതലമുറയില്‍പ്പെട്ട പിതാക്കന്മാര്‍ക്ക് ഒരു മാതൃകയാണ്' ലിസി ചിത്രത്തിനൊപ്പം കുറിച്ചു. ആനന്ദത്തിന് ശേഷം വിനീത് ശ്രീനിവാസന്‍റെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയ മലയാള ചിത്രം ഹെലന്‍റെ ചെന്നൈയിലെ സെലിബ്രിറ്റി ഷോക്കിടെയാണ് നടി ലിസി ചിത്രം പകര്‍ത്തിയത്. നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ചിത്രം ഫ്രീസറിനുള്ളില്‍ അകപ്പെടുന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിന്‍റെ കഥയാണ് പറയുന്നത്. അന്നാ ബെന്നാണ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്.