ETV Bharat / sitara

വാർത്തകൾ ഇതുവരെയിലെ ഇന്ദ്രന്‍സ് ഇതാണ് - മനോജ് നായര്‍

അരിവാള്‍ സുകു എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്

വാർത്തകൾ ഇതുവരെയിലെ ഇന്ദ്രന്‍സ് ഇതാണ്
author img

By

Published : Jul 1, 2019, 11:49 PM IST

യുവനടൻ സിജു വിത്സൻ ആദ്യമായി നായകനാവുന്ന ചിത്രമാണ് വാർത്തകൾ ഇതുവരെ. മനോജ് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തി ക്യാരക്ടര്‍ പോസ്റ്ററെത്തി. അരിവാള്‍ സുകു എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പുതുമുഖമായ അഭിരാമി ഭാർഗവൻ ആണ് നായിക. ഇന്ദ്രന്‍സിനെ കൂടാതെ വിനയ് ഫോർട്ട്, സൈജുകുറുപ്പ്, നെടുമുടിവേണു, സിദ്ദീഖ്, സുധീർ കരമന, പി ബാലചന്ദ്രൻ, അലൻസിയർ, മാമുക്കോയ, നന്ദു, ശിവജി ഗുരുവായൂർ, ലക്ഷ്മി പ്രിയ, അംബിക മോഹൻ, പൗളി, മേരി, തേജൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

വാര്‍ത്തകള്‍ ഇതുവരെ  സിജു വില്‍സണ്‍  ഇന്ദ്രന്‍സ്  മനോജ് നായര്‍  പോസ്റ്റര്‍
വാർത്തകൾ ഇതുവരെയിലെ പുറത്തിറങ്ങിയ ക്യാരക്ടര്‍ പോസ്റ്റര്‍

ലോസൺ, പി എസ് ജി എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറിൽ ബിജുതോമസ്, ജിബി പാറയ്ക്കൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം എൽദോ ഐസക്ക് നിർവഹിക്കുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരി, വയലാർ ശരത്ചന്ദ്ര വർമ്മ, ബി കെ ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് മെജോ ജോസഫ് സംഗീതം പകരുന്നു. തൊണ്ണൂറ് കാലഘട്ടത്തിൽ ഒരു നാട്ടിൻപുറത്ത് നടന്ന ചെറിയ മോഷണവും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് നർമരസത്തിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.