ETV Bharat / sitara

ഇന്ദ്രജിത്തും അനുസിത്താരയും കേന്ദ്രകഥാപാത്രങ്ങളായി പുതിയ ചിത്രം - indrajith anusitara new movie

ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ ചടങ്ങുകളുടെ ചിത്രങ്ങള്‍ താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്

indrajith anusitara new movie shooting started  ഇന്ദ്രജിത്തും അനുസിത്താരയും കേന്ദ്രകഥാപാത്രങ്ങളായി പുതിയ ചിത്രം  ഇന്ദ്രജിത്തും അനുസിത്താരയും  ഇന്ദ്രജിത്ത് സുകുമാരന്‍  indrajith anusitara new movie  anusitara new movie shooting started
ഇന്ദ്രജിത്തും അനുസിത്താരയും കേന്ദ്രകഥാപാത്രങ്ങളായി പുതിയ ചിത്രം വരുന്നു
author img

By

Published : Dec 4, 2020, 12:21 PM IST

ബഹുമുഖ പ്രതിഭയായ ഇന്ദ്രജിത്ത് സുകുമാരനും നടി അനുസിത്താരയും വിഷ്ണു ഉണ്ണികൃഷ്ണനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ സിനിമ 'അനുരാധ ക്രൈം നം.59/2019' ചിത്രീകരണം കടുത്തുരുത്തിയില്‍ ആരംഭിച്ചു. ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ ചടങ്ങുകളുടെ ചിത്രങ്ങള്‍ താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. റിയാലിറ്റി ഷോ ഫെയിം ബേബി അനന്യയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഗാര്‍ഡിയന്‍ എയ്‌ഞ്ചല്‍, ഗോള്‍ഡന്‍ എസ് പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ എയ്ഞ്ചലീന ആന്‍റണി, ഷെരീഫ് എം.പി, ശ്യാം കുമാര്‍.എസ്, സിനോ ജോണ്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. ഷാന്‍ തുളസീധരന്‍, ജോസ് തോമസ് പോളക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹരിശ്രീ അശോകന്‍, ഹരീഷ് കണാരന്‍, ജൂഡ് ആന്‍റണി, അനില്‍ നെടുമങ്ങാട്, ശ്രീജിത്ത് രവി, സുനില്‍ സുഖദ എന്നിവരും ചിത്രത്തില്‍ അഭിനയിക്കും. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം.

ഹരി നാരായണന്‍, മനു മഞ്ജിത്ത്, ജ്യോതികുമാര്‍ പുന്നപ്ര എന്നിവരുടെ വരികള്‍ക്ക് ടോണി ജോസഫ് സംഗീതം പകരും. എറണാകുളം, പിറവം എന്നിവിടങ്ങളിലും സിനിമയുടെ ഷൂട്ടിങ് ഉണ്ടാകും. അവസാനമായി പുറത്തിറങ്ങിയ ഇന്ദ്രജിത്ത് സുകുമാരന്‍ സിനിമ ഹലാല്‍ ലവ് സ്റ്റോറിയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.