മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രമായിരുന്നു ലൂസിഫര്‍. പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്‍റെ തിരക്കഥ മുരളി ഗോപിയുടേതായിരുന്നു. മോഹന്‍ലാലാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാളത്തിലെ ആദ്യ 200 കോടി ചിത്രമെന്ന റെക്കോര്‍ഡ് ലൂസിഫര്‍ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.
- View this post on Instagram
Lucifer has been declared GCC’s Highest Grossing Indian Film of the Year. ✌🏽 #Lstorm
">
എന്നാല്‍ ചിത്രം സ്വന്തമാക്കുന്ന റെക്കോര്‍ഡുകള്‍ ഇവിടെ അവസാനിക്കുന്നില്ല. ഇപ്പോഴിതാ ജി.സി.സിയില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടുന്ന ഇന്ത്യന്‍ സിനിമയായി മാറിയിരിക്കുകയാണിപ്പോള്‍ ലൂസിഫര്‍. പ്രഖ്യാപനത്തിന്‍റെ വീഡിയോ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് മുരളിഗോപി തന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പുറത്തുവിട്ടത്. കഴിഞ്ഞ മാർച്ച് അവസാന ആഴ്ചയായിരുന്നു ലൂസിഫർ തീയേറ്ററുകളിൽ എത്തിയത്. മോഹൻലാൽ അടക്കം വൻ താരനിര അണിനിരന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ലൂസിഫറിന് രണ്ടാം ഭാഗമായി എമ്പുരാന്‍ എന്ന പേരില്‍ സിനിമ വരികയാണ്. ഇതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.