ETV Bharat / sitara

കാലത്തിനപ്പുറത്തേക്ക് മലയാളത്തെ കൈപിടിച്ചു നടത്തിയ ബേപ്പൂർ സുൽത്താന്‍റെ ഓർമകൾക്ക് 27 വയസ്

author img

By

Published : Jul 5, 2021, 12:18 PM IST

പച്ചയായ ജീവിതത്തില്‍ ഓരോരുത്തരും ഓരോ അനാഥ ജീവിയാണ് എന്ന് പറയാൻ ബഷീറിനല്ലാതെ മറ്റാർക്ക് കഴിയും. മലയാളഭാഷയെ വിശ്വസാഹിത്യത്തിലേക്ക് വ്യാപിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറിന്‍റെ ഓർമകൾക്ക് ഇന്ന് 27 വയസ്...

beypore sulthan news  beypore sulthan basheer news  malayalam renowned writer death anniversary news  vaikom muhammad basheer death news  basheer memorial news  നീലവെളിച്ചം ബേപ്പൂർ സുൽത്താൻ വാർത്ത  ബഷീർ ഓർമ വാർത്ത  വൈക്കം മുഹമ്മദ് ബഷീർ വാർത്ത  ബേപ്പൂർ സുൽത്താൻ 27 ചരമവാർഷികം വാർത്ത
ബേപ്പൂർ സുൽത്താൻ

'ബഷീറിന് ഭ്രാന്ത്‌ വന്നു, ഞങ്ങൾക്കെന്താ വരാത്തത്... ചില സാഹിത്യകാരന്മാർ ഇങ്ങനെ വിലപിക്കുന്നതായി കേട്ടു, ദുഃഖിച്ചതു കൊണ്ട് വല്ല ഫലവുമുണ്ടോ, യോഗ്യന്മാർക്ക് ചിലതൊക്കെ വരും...' അതെ ലോകമേ തറവാടെന്ന പോലെ ഭൂമിയിലെ നാനാജീവികളെയും സ്നേഹിച്ച് അവയെ തന്‍റെ എഴുത്തിലേക്കും കൊണ്ടുവന്ന വൈക്കം മുഹമ്മദ് ബഷീർ. കഥകൾ പറഞ്ഞു പറഞ്ഞ് ഇതിഹാസമായ ബേപ്പൂർ സുൽത്താൻ.

പിറന്നതും പിറക്കാത്തതുമായ ജീവജീലങ്ങൾക്കായി വീട്ടുമുറ്റത്തെ മാങ്കോസ്റ്റിൻ മരചുവട്ടിലിരുന്ന് വൈക്കം മുഹമ്മദ് ബഷീറെഴുതിയ ചെറുകഥകളും നോവലും പ്രേമലേഖനവുമെല്ലാം വിശ്വസാഹിത്യമായി. വിശ്വത്തിന്‍റെ ഒരു ഭാഗത്തിരുന്ന് എഴുതുന്നതാണ് വിശ്വസാഹിത്യമെന്ന് അദ്ദേഹം തന്നെ പറഞ്ഞതുപോലെ...

എന്നാൽ, വെറുതെ വന്നുപോയ കഥാപാത്രങ്ങളോ, ഭാവനയിൽ വിരിഞ്ഞ കഥയോ ആയിരുന്നില്ല അവയൊന്നുപോലും. കാരണം 'എന്‍റെ എഴുത്തുകൾ വായിച്ച് ഏറ്റവും കൂടുതൽ ചിരിച്ചത് ഞാൻ തന്നെയായിയിരിക്കും, കരഞ്ഞതും, കാരണം അവയൊക്കെയും എന്‍റെ അനുഭവങ്ങളായിരുന്നു.'

വായിച്ചാലും വായിച്ചാലും മതിവരാത്ത ബഷീർ കൃതികളിൽ തെളിഞ്ഞുനിന്നത് പ്രണയവും വിപ്ലവവും പട്ടിണിയും പരിവട്ടവുമായിരുന്നു. അതിനാലാണ് യൗവനതീഷ്‌ണവും പ്രേമസുരഭിലവുമായ സാറാമ്മയുടെയും കേശവൻനായരുടെയും പ്രേമലേഖനവും, ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്നാക്കിയ മജീദും പട്ടമഹിഷി സുഹ്‌റയും, ലോകം ചുറ്റിപ്പോയ മതിലുകളിലെ ബഷീറും നാരായണിയുമെല്ലാം ഇന്നും വായനക്കാരന്‍റെ പ്രിയപ്പെട്ട പ്രണയങ്ങളായത്. പ്രണയത്തിനൊപ്പം സാമൂഹിക അരക്ഷിതാവസ്ഥയും രാഷ്ട്രീയ വിചാരങ്ങളുമെല്ലാം ഈ കൃതികളിൽ നിഴലിച്ചുനിന്നു.

More Read: 'ഇമ്മിണി ബല്യ' മനുഷ്യന്‍റെ ഓർമകൾ

'ലോകത്ത് യുദ്ധം ഇല്ലാതവണമെങ്കിൽ സ്ത്രീ -പുരുഷ, ജാതി- മത ഭേദമന്യേ സർവർക്കും പരമ രസികൻ വട്ടച്ചൊറി വരണം.. ചൊറിയുന്നിടത്തു മാന്തുന്നതിനേക്കാൾ സമാധാനപൂർണമായ ഒരാനന്ദവും ഭൂമിയിൽ ഇല്ല' ശക്തമായ ആക്ഷേപഹാസ്യവും, രൂക്ഷ പരിഹാസങ്ങളും നർമത്തിൽ പൊതിഞ്ഞ് സാഹിത്യത്തിന് പരിചയപ്പെടുത്തിയ അക്ഷരങ്ങളുടെ സുൽത്താൻ ഓർമകളിലും ജീവിക്കുകയാണ്.

1908 ജനുവരി 21ന് ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ ഉള്‍പ്പെട്ട തലയോലപ്പറമ്പില്‍ ജനിച്ചു. കായി അബ്‌ദുറഹ്‌മാൻ, കുഞ്ഞാത്തുമ്മ എന്നിവരാണ് മാതാപിതാക്കൾ. തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ലീഷ് സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഗാന്ധിജിയുടെ കേരള സന്ദർശനമറിഞ്ഞ് അദ്ദേഹത്തെ കാണാന്‍ ബഷീർ വീട്ടില്‍ നിന്നും ഒളിച്ചോടി. നോവലിസ്റ്റും കഥാകൃത്തും എന്നതിനപ്പുറം സ്വാതന്ത്ര്യ സമരസേനാനിയിലേക്കും ബഷീറിനെ വഴിതിരിച്ചത് ഈ സംഭവമായിരുന്നു. എറണാകുളം വരെ കാല്‍നടയായി ചെന്ന് കാളവണ്ടി കയറി കോഴിക്കോട് എത്തി സ്വാതന്ത്ര്യസമര മുഖത്തേക്ക് അദ്ദേഹം രംഗപ്രവേശം നടത്തി.

More Read: പാത്തുമ്മയും ആടും ഒറ്റക്കണ്ണൻ പോക്കരും; ബഷീറിന്‍റെ ചായപ്പീട്യയിലെ കാഴ്‌ചകൾ

1930ല്‍ കോഴിക്കോട് ഉപ്പുസത്യഗ്രഹത്തില്‍ പങ്കാളിയായതിന് ജയിൽ വാസത്തിലായി. പിന്നീട്, ഭഗത്‌സിംഗ് മാതൃകയില്‍ തീവ്രവാദ സംഘമുണ്ടാക്കി. പ്രഭ എന്ന തൂലികാനാമത്തിൽ തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിൽ ലേഖനങ്ങൾ എഴുതി. പിന്നീട് ഈ പ്രസിദ്ധീകരണങ്ങൾ കണ്ടുകെട്ടിയതോടെ കുറേ വര്‍ഷങ്ങള്‍ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു നടന്നു.

ഈ സമയത്ത് ഉത്തരേന്ത്യയിലെ ഹിന്ദു സന്യാസിമാരുടേയും സൂഫിമാരുടേയും കൂടെ ബഷീർ ജീവിച്ചു. പാചകക്കാരനായും മാജിക്കുകാരന്‍റെ സഹായിയായും അദ്ദേഹം കഴിഞ്ഞു. ജയകേസരിയിലാണ് ബഷീറിന്‍റെ ആദ്യകഥ പ്രസിദ്ധീകരിക്കുന്നത്. തങ്കം എന്നായിരുന്നു കഥയുടെ പേര്. ജോലി അന്വേഷിച്ച് പത്രാധിപരെ സമീപിച്ചപ്പോൾ കഥ എഴുതി തന്നാല്‍ പ്രതിഫലം തരാം എന്ന് മറുപടി ലഭിച്ചതിനാലാണ് കഥ എഴുതി പ്രസിദ്ധീകരിച്ചത്.

താനനുഭവിച്ച ജയിൽ വാസവും ലോകസഞ്ചാരവുമെല്ലാം കാലിപ്രസക്തിയുള്ള വിഷയങ്ങളുമായി സമന്വയിപ്പിച്ച് വിശ്വസാഹിത്യകാരൻ രചനകൾ ഒരുക്കി, അവ വായനക്കാരനിലേക്ക് ആഴത്തിൽ പതിഞ്ഞു.

ബഷീറിന്‍റെ നോവലുകൾ: പ്രേമലേഖനം (1943), ബാല്യകാലസഖി (1944), ആനവാരിയും പൊന്‍കുരിശും (1953), പാത്തുമ്മയുടെ ആട് (1959), മതിലുകള്‍ (1965), ശബ്ദങ്ങള്‍ (1947), സ്ഥലത്തെ പ്രധാന ദിവ്യന്‍ (1953), മരണത്തിന്റെ നിഴല്‍ (1951), മുച്ചീട്ടുകളിക്കാരന്‍റെ മകള്‍ (1951), ജീവിത നിഴല്‍പാടുകള്‍ (1954), താരാ സ്‌പെഷ്യല്‍സ് (1968), മാന്ത്രികപ്പൂച്ച (1968), ന്‍റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന് (1951) എന്നിവയാണ്.

പ്രധാന ചെറുകഥകള്‍: ഭൂമിയുടെ അവകാശികള്‍ (1977), വിശ്വവിഖ്യാതമായ മൂക്ക് (1954), ജന്മദിനം (1945), ഓര്‍മക്കുറിപ്പ് (1946), വിഡ്ഢികളുടെ സ്വര്‍ഗം (1948), വിശപ്പ് (1954), ചിരിക്കുന്ന മരപ്പാവ (1975), ആനപ്പൂട (1975), ശിങ്കിടിമുങ്കന്‍ (1991), യാ ഇലാഹി (1997) തുടങ്ങിയവ. ആധുനിക മലയാള സാഹിത്യത്തില്‍ ഏറ്റവും അധികം വായനക്കാരുള്ള മുഹമ്മദ് ബഷീറിനെ 1982ൽ രാജ്യം പത്മശ്രീ പുരസ്‌കാരത്തിലൂടെ ആദരിച്ചു.

ബഷീറിന്‍റെ ‘നീലവെളിച്ച’ത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഭാര്‍ഗ്ഗവീനിലയമാകട്ടെ മലയാളത്തിലെ ലക്ഷണോത്തമമായ ആദ്യചലച്ചിത്രമായിരുന്നു. അടൂർ ഗോപാലകൃഷ്‌ണൻ ഒരുക്കിയ മതിലുകള്‍ ബഷീറിന്‍റെ നോവലിനെ ആസ്‌പദമാക്കിയുള്ളതാണ്. ജനപ്രിയ കൃതിയായ ബാല്യകാലസഖിക്ക് രണ്ടുവട്ടം സിനിമാവിഷ്കാരമുണ്ടായി.

More Read: നിറത്തിന്മേൽ നിറവും വെളിച്ചത്തിന്മേൽ വെളിച്ചവും; ബഷീറിന്‍റെ 'നീലവെളിച്ചം' വരുന്നു

അനുരാഗത്തിന്‍റെ ദിനങ്ങള്‍ (ഡയറി), കഥാബീജം, അനര്‍ഘനിമിഷം (ലേഖനങ്ങള്‍,1945), നേരും നുണയും (1969), ഓര്‍മയുടെ അറകള്‍ (ഓര്‍മക്കുറിപ്പുകള്‍,1973), എം പി പോള്‍ (ഓര്‍മക്കുറിപ്പുകള്‍,1991), സര്‍പ്പയജ്ഞം (ബാലസാഹിത്യം), ബഷീറിന്‍റെ തെരഞ്ഞെടുത്ത കത്തുകള്‍ എന്നിവ മരണാനന്തരം പ്രസിദ്ധീകരിച്ച രചനകൾ.

എണ്ണമറ്റ സാഹിത്യ രൂപങ്ങളും അവയിൽ പ്രതിപാദിച്ച വിഷയവും, ഒപ്പം ബേപ്പൂർ സുൽത്താന്‍റെ സാമൂഹിക ജീവിതവും... 27 വർഷങ്ങൾക്ക് മുമ്പ് മലയാളത്തിന് നഷ്‌ടമായ സാഹിത്യവിപ്ലവം, ബഷീറില്ലായിരുന്നുവെങ്കിൽ മലയാള സാഹിത്യത്തിന്‍റെ വെളിച്ചം കുറയുമായിരുന്നു. മാങ്കോസ്‌റ്റീൻ ചുവട്ടിൽ, ഏകാന്തതയുടെ തീരത്തിലിരുന്ന് അക്ഷരങ്ങൾക്ക് ശക്തി പകർന്ന് സാഹിത്യത്തിലേക്ക് അദ്ദേഹം വ്യാപിപ്പിച്ച നീലവെളിച്ചം ഇന്നും ശോഭിക്കുകയാണ്, കാലത്തിന്‍റെ മടുപ്പില്ലാതെ. പച്ചയായ ജീവിതത്തില്‍ ഓരോരുത്തരും ഓരോ അനാഥ ജീവിയാണ് എന്ന് പറയാൻ ബഷീറിനല്ലാതെ മറ്റാർക്ക് കഴിയും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.