തിരുവനന്തപുരം: ഇരുപത്തിയാറാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) 2021 ഡിസംബർ 10 മുതൽ 17 വരെ നടക്കും. കഴിഞ്ഞ തവണത്തെ പോലെ നാല് മേഖലകളിലായി തരംതിരിച്ചല്ല ഐഎഫ്എഫ്കെ സംഘടിപ്പിക്കുന്നത്. ഡിസംബറിൽ നിലവിലുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്ഥിരം വേദിയായ തിരുവനന്തപുരത്ത് മാത്രമായാണ് ചലച്ചിതമേള അരങ്ങേറുന്നതെന്ന് സംഘാടകർ അറിയിച്ചു.
ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തിലെ സിനിമകൾക്കായി അപേക്ഷ ക്ഷണിച്ചു. 2021 സെപ്റ്റംബര്‍ 10ന് അകം www.iffk.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അന്തർദേശീയ മത്സര വിഭാഗം, മലയാളം സിനിമ ഇന്ന്, ഇന്ത്യന്‍ സിനിമ, ലോക സിനിമ എന്നീ വിഭാഗങ്ങളിലേയ്ക്കാണ് എൻട്രികൾ ക്ഷണിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
Also Read: കുരുതി ഗംഭീരം, ചിന്തിക്കേണ്ട വിഷയം തന്നെയാണ്: ജീത്തു ജോസഫ്
അന്താരാഷ്‌ട്ര മത്സര വിഭാഗത്തിൽ ആഫ്രിക്കന്‍, ലാറ്റിൻ അമേരിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് പരിഗണിക്കുന്നതെന്നും ഐഎഫ്എഫ്കെ ഔദ്യോഗിക പ്രസ്‌താവനയിൽ അറിയിച്ചു.
തിരുവനന്തപുരത്തിന് പുറമെ കൊച്ചി, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിലായി നാല് ഭാഗങ്ങളായാണ് 2020ൽ രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിച്ചത്.