ETV Bharat / sitara

വൈദ്യുതി ബില്ല് കണ്ട് ഞെട്ടി സംവിധായകന്‍

'കരണ്ട് തിന്നുന്ന ബില്‍ വന്നിട്ടുണ്ടെന്ന്' കുറിച്ചുകൊണ്ടാണ് അനീഷ് ഉപാസന ബില്ലിന്‍റെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. 11273 രൂപയാണ് ബില്‍ വന്നിരിക്കുന്നത്

author img

By

Published : Jun 12, 2020, 3:37 PM IST

വൈദ്യുതി ബില്ല് കണ്ട് ഞെട്ടി സംവിധായകന്‍  Huge amount on this month's Electricity Bill Anish Upasana shared the picture of Bill on social media  Anish Upasana  സംവിധായകന്‍  അനീഷ് ഉപാസന
വൈദ്യുതി ബില്ല് കണ്ട് ഞെട്ടി സംവിധായകന്‍

തനിക്ക് ഈ മാസം വന്ന വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചിരിക്കുകയാണ് സംവിധായകനും സ്റ്റില്‍ ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന. 'കരണ്ട് തിന്നുന്ന ബില്‍ വന്നിട്ടുണ്ടെന്ന്' കുറിച്ചുകൊണ്ടാണ് അനീഷ് ഉപാസന ബില്ലിന്‍റെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. 11273 രൂപയാണ് ബില്‍ വന്നിരിക്കുന്നത്. ബില്ല് കണ്ടിട്ട് അതിന്‍റെ വിവരങ്ങളൊന്നും മനസിലാകുന്നില്ലെന്നും അനീഷ് ഉപാസന പറയുന്നു. ഇതുവരെ വെറും 1700 രൂപയാണ് ബില്‍ വന്നിരുന്നത്. ഇപ്പോള്‍ അത് വലിയൊരു ഭീമമായ തുകയില്‍ എത്തിനില്‍ക്കുകയാണെന്നും അനീഷ് ഉപാസന പറഞ്ഞു. നിരവധിപേരാണ് അനീഷിന്‍റെ പോസ്റ്റിന് താഴെ കമന്‍റുകളുമായി എത്തുന്നത്. പലരും നിര്‍ദേശങ്ങളാണ് അദ്ദേഹത്തിന് നല്‍കുന്നത്. കെഎസ്ഇബിയെ സമീപിക്കാന്‍ നിര്‍ദേശിച്ചവരും ഇക്കൂട്ടത്തിലുണ്ട്. ഉപയോഗിക്കാത്ത വൈദ്യുതിയുടെ ചാര്‍ജ് നല്‍കുകയെന്നത് ഖേദകരമാണെന്നും അനീഷ് ഉപാസന പറയുന്നു. മാറ്റിനി, സെക്കന്‍സ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അനീഷ്.

  • " class="align-text-top noRightClick twitterSection" data="">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.