ആക്ഷന്‍ രംഗങ്ങൾ ചെയ്യുന്നതിൽ പ്രശസ്തനായ ഹോളിവുഡ് നടന്‍ ടോം ക്രൂസിന്‍റെ അടുത്ത തയ്യാറെടുപ്പും അതിസാഹസികതയിലേക്ക് തന്നെയാണ്. മിഷൻ ഇമ്പോസിബിൾ താരത്തിന്‍റെ പുതിയ ചിത്രം ബഹിരാകാശത്ത് വച്ചായിരിക്കും നടത്തുന്നതെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ഡ്യൂപുകളില്ലാതെ സാഹസിക രംഗങ്ങൾ സ്വന്തമായി തന്നെ ചെയ്യാറുള്ള ടോം ക്രൂസ് നാസയുടെ സഹകരണത്തോടെയാണ് ബഹിരാകാശത്ത് വച്ച് സിനിമ ചിത്രീകരിക്കുന്നത്. സ്‌പേസ് എക്‌സിന്‍റെ സിഇഒ ഇലോണ്‍ മസ്‌കുമായി ചേര്‍ന്ന് പുതിയ സിനിമക്കായി ടോം ക്രൂസ് തയ്യാറെടുക്കുകയാണ് എന്നും വാർത്തകൾ സൂചിപ്പിക്കുന്നു.
-
NASA is excited to work with @TomCruise on a film aboard the @Space_Station! We need popular media to inspire a new generation of engineers and scientists to make @NASA’s ambitious plans a reality. pic.twitter.com/CaPwfXtfUv
— Jim Bridenstine (@JimBridenstine) May 5, 2020 " class="align-text-top noRightClick twitterSection" data="
">NASA is excited to work with @TomCruise on a film aboard the @Space_Station! We need popular media to inspire a new generation of engineers and scientists to make @NASA’s ambitious plans a reality. pic.twitter.com/CaPwfXtfUv
— Jim Bridenstine (@JimBridenstine) May 5, 2020NASA is excited to work with @TomCruise on a film aboard the @Space_Station! We need popular media to inspire a new generation of engineers and scientists to make @NASA’s ambitious plans a reality. pic.twitter.com/CaPwfXtfUv
— Jim Bridenstine (@JimBridenstine) May 5, 2020
ചരിത്രപരമായ ഈ സാഹസികതക്ക് വേണ്ടി നാസയുമായി ചര്‍ച്ചകൾ നടത്തിയതായും തുടർന്ന് ടോം ക്രൂസിന്‍റെ പുതിയ സിനിമയുടെ ചിത്രീകരണത്തിന് നാസയും കൈകോർക്കുകയാണെന്നും നാസ തലവന്‍ ജിം ബ്രൈഡന്‍സ്റ്റീന്‍ ട്വിറ്ററിലൂടെ അറിയിച്ചു. യുവ ശാസ്‌ത്രജ്ഞന്മാരിലും എഞ്ചിനീയർമാരിലും പ്രചോദനം സൃഷ്‌ടിക്കാൻ സിനിമയെന്ന പ്രമുഖ മാധ്യമത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി. എന്നാൽ, സിനിമയുടെ അണിയറപ്രവർത്തകരെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.