ETV Bharat / sitara

ക്യാപ്റ്റന്‍ ജാക്ക് സ്പാരോ ഇന്‍സ്റ്റഗ്രാമില്‍, മണിക്കൂറുകള്‍കൊണ്ട് രണ്ട് മില്യണ്‍ ഫോളോവേഴ്‌സ് - Johnny Depp joins Instagram

അക്കൗണ്ട് തുറന്ന് ഒരു ദിവസം പിന്നിട്ടപ്പോള്‍ രണ്ട് മില്യണ്‍ ഫോളോവേഴ്സാണ് ജോണി ഡെപ്പിന്‍റെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയത്

Johnny Depp joins Instagram  hollywood actor Johnny Depp joins Instagram  ക്യാപ്റ്റന്‍ ജാക്ക് സ്പാരോ  പൈറേറ്റ്സ് ഓഫ് കരീബിയന്‍  Johnny Depp joins Instagram  ജോണി ഡെപ്പ്
ക്യാപ്റ്റന്‍ ജാക്ക് സ്പാരോ ഇന്‍സ്റ്റഗ്രാമില്‍, മണിക്കൂറുകള്‍കൊണ്ട് രണ്ട് മില്യണ്‍ ഫോളോവേഴ്‌സ്
author img

By

Published : Apr 18, 2020, 2:20 PM IST

പൈറേറ്റ്സ് ഓഫ് കരീബിയന്‍ എന്ന ഇംഗ്ലീഷ് സീരിസ് ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ക്ക് പ്രിങ്കരനായി മാറിയ താരമണ് ഹോളിവുഡ് നടന്‍ ജോണി ഡെപ്പ്. നിരവധി സീരിസുകളായി പുറത്തിറങ്ങിയ ചിത്രത്തില്‍ ക്യാപ്റ്റന്‍ ജാക്ക് സ്പാരോയെന്ന കഥാപാത്രത്തെയാണ് ജോണി ഡെപ്പ് അവതരിപ്പിച്ചത്.

സമൂഹമാധ്യമങ്ങളില്‍ നിന്നും അകലം പാലിച്ചിരുന്ന താരം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ടി തുറന്നിരിക്കുകയാണ്. വ്യാഴാഴ്ചയാണ് താരം ഇന്‍സ്റ്റയില്‍ പ്രത്യക്ഷപ്പെട്ടത്. അക്കൗണ്ട് തുറന്ന് ഒരു ദിവസം പിന്നിട്ടപ്പോള്‍ രണ്ട് മില്യണ്‍ ഫോളോവേഴ്സാണ് ഡെപ്പിന്‍റെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയത്.

എരിയുന്ന മെഴുകുതിരികള്‍ക്കിടയില്‍ നിന്നുള്ള ചിത്രമാണ് ഡെപ്പ് ആദ്യമായി ഇന്‍സ്റ്റഗ്രാമില്‍ അപ് ലോഡ് ചെയ്തത്. ഫോട്ടോക്കൊപ്പം 'ഹലോ.. നിങ്ങള്‍ക്കായി ചിലത് ചിത്രീകരിച്ചിട്ടുണ്ട്, ഒരു മിനുട്ട് തരൂ' എന്ന് താരം കുറിച്ചു. പിന്നാലെ താരത്തിന്‍റെ ഒരു വീഡിയോയും എത്തി. എട്ട് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ലോകത്തെ മുഴുവന്‍ ലോക്ക് ഡൗണിലാക്കിയ കോവിഡിനെ കുറിച്ചാണ് താരം സംസാരിച്ചത്. അദൃശ്യനായ ശത്രുവിന്‍റെ ആക്രമണത്തിലാണ് നാമെന്നും പരസ്പരം സഹായിച്ച്‌ ഈ കഠിനകാലം മറികടക്കണമെന്നും ജോണി ഡെപ്പ് വീഡിയോയില്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.