ETV Bharat / sitara

ഹെലനായി ബേബിമോള്‍; നിഗൂഢത നിറഞ്ഞ് ട്രെയിലര്‍

author img

By

Published : Oct 19, 2019, 10:40 PM IST

കേന്ദ്ര കഥാപാത്രമായ ഹെലനെ കാണാതാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയുമാണ് 'ഹെലന്‍' എന്ന ത്രില്ലര്‍ മോഡ് ചിത്രം സഞ്ചരിക്കുന്നത്

ഹെലനായി ബേബിമോള്‍; നിഗൂഢത നിറഞ്ഞ് ട്രെയിലര്‍

കുമ്പളങ്ങി നൈറ്റ്സിലെ ബേബിമോള്‍ എന്ന കഥാപാത്രമായി എത്തി സിനിമാപ്രേമികളുടെ ഹൃദയം കവര്‍ന്ന താരമാണ് അന്നാ ബെന്‍. ബേബിമോളായി ഹൃദയങ്ങള്‍ കീഴടക്കിയ അന്നയ്ക്ക് ഇപ്പോള്‍ കൈനിറയെ സിനിമകളാണ്. കുമ്പളങ്ങിക്ക് ശേഷം അന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന ചിത്രമാണ് ഹെലന്‍. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ഏറെ പ്രതീക്ഷയിലായിരുന്നു സിനിമാ പ്രേമികള്‍.

  • " class="align-text-top noRightClick twitterSection" data="">

നവാഗതനായ മാത്തുക്കുട്ടി സേവ്യറാണ് ഹെലന്‍റെ സംവിധായകന്‍. ത്രില്ലര്‍ മോഡില്‍ നിഗൂഢതകള്‍ ഒളിപ്പിച്ചാണ് ഒരു മിനിറ്റും അമ്പത്തിയൊന്ന് സെക്കന്‍റും ദൈര്‍ഘ്യമുള്ള ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. ഹെലനെന്ന കഥാപാത്രമായി അന്ന എത്തുമ്പോള്‍ അന്നയുടെ അച്ഛനായി ചിത്രത്തിലെത്തുന്നത് ലാലാണ്. കേന്ദ്ര കഥാപാത്രമായ ഹെലനെ കാണാതാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നത്.

ഹാബിറ്റ് ഓഫ് ലൈഫ്, ബിഗ് ബാങ് എന്‍റര്‍ടെയിന്‍മെന്‍റ്സ് എന്നിവയുടെ ബാനറില്‍ വിനീത് ശ്രീനിവാസനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവരുടെ ഔദ്യോഗിക പേജുകളില്‍ ഒരേ സമയം ട്രെയിലര്‍ റിലീസ് ചെയ്യുകയായിരുന്നു. ആല്‍ഫ്രഡ് കുരിയന്‍ ജോസഫ്, നോബിള്‍ ബാബു തോമസ്, മാത്തുക്കുട്ടി സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആനന്ദ് സി. ചന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്നു. നോബിള്‍ ബാബു തോമസ്, അജു വര്‍ഗീസ്, റോണി ഡേവിഡ് രാജ്, ബിനു പപ്പു തുടങ്ങിയവരെല്ലാം ചിത്രത്തില്‍ അണിനിരക്കുന്നു.

Intro:Body:

helen movie trailer

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.