ETV Bharat / sitara

പതിനാലാം വയസിൽ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ഹാരിപോട്ടര്‍ താരം - ലാവണ്ടര്‍ ബ്രൗണ്‍

ടെന്നീസ് പരിശീലകനാണ് തന്നെ ചെറുപ്രായത്തില്‍ പീഡനത്തിന് ഇരയാക്കിയതെന്നാണ് ഹോളിവുഡ് നടി ജെസി കേവ് പറഞ്ഞത്.

ഹാരിപോട്ടര്‍ താരം  harry potter star jessie cave  jessie cave opens up about being raped at 14  ഹാരി പോട്ടര്‍ സിനിമ സീരിസ്  ലാവണ്ടര്‍ ബ്രൗണ്‍  ഹോളിവുഡ് നടി ജെസി കേവ്
പതിനാലാം വയസിൽ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ഹാരിപോട്ടര്‍ താരം
author img

By

Published : Aug 30, 2020, 2:51 PM IST

ഹാരി പോട്ടര്‍ സിനിമ സീരിസില്‍ ലാവണ്ടര്‍ ബ്രൗണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധനേടിയ ഹോളിവുഡ് നടിയാണ് ജെസി കേവ്. ഇപ്പോള്‍ പതിനാലാം വയസില്‍ നേരിട്ട ഒരു ചൂഷണത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. സഹോദരി ബാബേ കേവിനൊപ്പം പങ്കെടുത്ത പോഡ്‌കാസ്റ്റ് വീഡിയോയിലാണ് ജെസിയുടെ ഈ വെളിപ്പെടുത്തൽ. '14-ാം വയസില്‍ ഞാന്‍ ഏറെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ടെന്നീസ് പരിശീലകനാണ് എന്നെ പീഡനത്തിന് ഇരയാക്കിയത്. ഞാന്‍ നന്നായി ടെന്നീസ് കളിക്കുമായിരുന്നു. എന്നാല്‍ അയാള്‍ അധ്യാപകനെന്ന പദവി ചൂഷണം ചെയ്തു. എന്നെ സംരക്ഷിക്കേണ്ടിയിരുന്ന അധ്യാപകന്‍ അങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പിന്നീട് അയാള്‍ കുറ്റത്തിന് ജയിലില്‍ പോയി. എന്നിരുന്നാലും ആ സംഭവങ്ങള്‍ എന്നിലുണ്ടാക്കിയ മാനസിക പ്രശ്നങ്ങള്‍ ഭീകരമായിരുന്നു. പതിനെട്ട് വയസുവരെ ഞാന്‍ അതെക്കുറിച്ച്‌ അത്ര ബോധവതിയായിരുന്നില്ല. പിന്നീടാണ് അത് ജീവിതകാലം മുഴുവന്‍ എന്നെ വേട്ടയാടുന്നുവെന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞത്' ജെസി കേവ് പറഞ്ഞു. പ്രൈഡ്, ഗ്രേറ്റ് എക്സ്‌പെറ്റേഷന്‍ തുടങ്ങിയവയാണ് ഒട്ടനവധി ടെലിവിഷന്‍ ഷോകളിലും വേഷമിട്ടിട്ടുള്ള ജെസിയുടെ മറ്റ് സുപ്രധാന ചിത്രങ്ങള്‍. നടൻ ആൽഫി ബ്രൗണാണ് മുപ്പത്തിമൂന്നുകാരിയായ ജെസിയുടെ ജീവിത പങ്കാളി. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. മൂന്നാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താരദമ്പതികള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.