മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളാണ് ലാലും ഹരിശ്രീ അശോകനും. നായകനായും സ്വഭാവനടനായും അഭിനയിച്ചിട്ടുണ്ടെങ്കിലും കോമഡി വേഷങ്ങളിലുള്ള ഹരിശ്രീ അശോകനെയാണ് ആരാധർക്ക് കൂടുതൽ പ്രിയം. വില്ലൻ കഥാപാത്രത്തിലും സ്വഭാവ നടനായും നായകനായും ഹാസ്യതാരമായുമെല്ലാം തിളങ്ങിയ ലാൽ ആവട്ടെ മലയാളസിനിമയിലെ ഹിറ്റ് സംവിധായകൻ കൂടിയാണ്.
ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ഒരു പഴയകാല ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. കൊച്ചിൻ കലാഭവന്‍റെ മിമിക്സ് പരേഡിൽ നിന്നുള്ള താരങ്ങളുടെ ചെറുപ്പകാലത്തെ ചിത്രമാണിത്. നടൻ ഹരിശ്രീ അശോകനാണ് ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്. രണ്ട് ദിവസം മുമ്പ് ലാലും ഇതേ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തിരുന്നു.
- " class="align-text-top noRightClick twitterSection" data="">
Also Read: മകള്‍ ക്യാമറയിലാക്കി,ശോഭനയുടെ ഡാൻസ് വീഡിയോ വൈറല്‍
മിമിക്രി ചെയ്യുന്നതാണ് സന്ദർഭമെങ്കിലും ഫോട്ടോ കണ്ടയുടൻ ആരാധകരുടെ മനസിലേക്ക് കടന്നുവന്നത് രമണനും ബഡാസാബുമാണ്. മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ കഥാപാത്രമാണ് പഞ്ചാബി ഹൗസിൽ ഹരിശ്രീ അശോകൻ അവതരിപ്പിച്ച രമണൻ. ചിത്രത്തിലെ ലാലിന്‍റെ സിക്കന്ദർ സിംഗ് എന്ന കഥാപാത്രത്തിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു.