ETV Bharat / sitara

അവന്‌ തോന്നുന്ന പെണ്ണുങ്ങളെ കാണുമ്പോള്‍ അവന്‍ ചോദിക്കും, എവിടെ പോയി WCC : ഹരീഷ്‌ പേരടി

Hareesh Peradi against Vinayakan : ഒരു സ്‌ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന്‌ തോന്നിയാല്‍ അത് നേരിട്ട്‌ ചോദിക്കുമെന്ന വിനായകന്‍റെ വിവാദ പ്രസ്‌താവനയോട്‌ പ്രതികരിച്ച്‌ ഹരീഷ്‌ പേരടി

Hareesh Peradi against Vinayakan  അവന്‌ തോന്നുന്ന പെണ്ണുങ്ങളെ കാണുമ്പോള്‍ അവന്‍ ചോദിക്കും  എവിടെ പോയി WCC?  Hareesh Peradi's facebook post  Vinayakan's controversy statement
'അവന്‌ തോന്നുന്ന പെണ്ണുങ്ങളെ കാണുമ്പോള്‍ അവന്‍ ചോദിക്കും; എവിടെ പോയി WCC?': ഹരീഷ്‌ പേരടി
author img

By

Published : Mar 24, 2022, 3:06 PM IST

Hareesh Peradi against Vinayakan : വിനായകനെ ശക്‌തമായ ഭാഷയില്‍ വിമര്‍ശിച്ച്‌ നടന്‍ ഹരീഷ്‌ പേരടി. ഒരു പെണ്ണിന്‍റെ സ്വാതന്ത്ര്യത്തിലേക്ക്‌ അവളുടെ അനുവാദമില്ലാതെ കടന്നുചെല്ലുമെന്ന പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. ഒരു സ്‌ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന്‌ തോന്നിയാല്‍ അത് നേരിട്ട്‌ ചോദിക്കുമെന്ന വിനായകന്‍റെ വിവാദ പ്രസ്‌താവനയോടായിരുന്നു പ്രതികരണം.

Hareesh Peradi's facebook post: 'ഒരുത്തൻ, അവന് സെക്‌സ്‌ ചെയ്യാൻ താത്പര്യം തോന്നുന്ന പെണ്ണുങ്ങളെ കാണുമ്പോൾ അവൻ ചോദിക്കും. അത് അവൻ ഇനിയും ആവർത്തിക്കും. ഒരു പെണ്ണിന്‍റെ സ്വാതന്ത്ര്യത്തിലേക്ക് അവളുടെ അനുവാദമില്ലാതെ കടന്നുചെല്ലുമെന്നും, ഉത്തരം യെസ്‌ ആയാലും നോ ആയാലും വാക്കാലുള്ള ബലാത്സംഗം (Verbal rape) അവൻ ഇനിയും നടത്തുമെന്നും നട്ടെല്ലിന് ഉറപ്പില്ലാത്ത ജനാധിപത്യത്തിന്‍റെ നാലാം തൂണുകളോട് ഉറക്കെ പറയുന്നു.

  • " class="align-text-top noRightClick twitterSection" data="">

നിന്‍റെ വീട്ടിലെ സ്‌ത്രീകളോട്‌ ഒരുത്തന് സെക്‌സ്‌ ചെയ്യാൻ താത്പര്യം തോന്നി ഒരുത്തൻ ഇങ്ങനെ ചോദിച്ചാൽ എന്താണ് നിന്‍റെ ഉത്തരം എന്ന മിനിമം ചോദ്യം പോലും ചോദിക്കാനറിയാത്ത ജേർണലിസ്‌റ്റ്‌ വിഡ്ഢികൾ അതുകേട്ട് ഉറക്കെ ചിരിച്ച് അത് പ്രസിദ്ധീകരിക്കുമ്പോൾ ഇത് കേൾക്കുന്ന, കാണുന്ന കേരളത്തിലെ മുഴുവൻ സ്‌ത്രീ സമൂഹവും വാക്കാൽ വ്യഭിചരിക്കപ്പെടുന്നു.

ഇത് അമ്മ എന്ന സംഘടനയിലെ ഏതെങ്കിലും അംഗമായിരുന്നു ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ അതിനെതിരെ ചാടിക്കടിക്കാന്‍ വരുന്ന WCC ക്കും അവരുടെ പുരോഗമന മൂട് താങ്ങികൾക്കും ഈ വഷളൻ ഇതുപറഞ്ഞ് നേരത്തോട് നേരമായിട്ടും മിണ്ടാട്ടമില്ല... ആഹാ ഒരു പ്രത്യേകതരം ഫെമിനിസം... അന്തസ്സ്.. ഇവന് ചോദിക്കാൻ വേണ്ടി പടച്ചുണ്ടാക്കിയതാണ് ഇവിടെയുള്ള സ്‌ത്രീ സമൂഹമെന്ന് പച്ചക്ക് പറഞ്ഞിട്ടും കേസെടുക്കാൻ ഒരു കോണത്തിലെ പോലീസുമില്ല. അടുത്ത വനിതാമതിൽ നമുക്ക് വിനായകനെ കൊണ്ട് ഉദ്‌ഘാടനം ചെയ്യിപ്പിക്കണം. ജയ് വിനായക സെക്സാന്ദ ബാഭ.' -ഹരീഷ്‌ പേരടി കുറിച്ചു.

Vinayakan's controversy statement : അടുത്തിടെ പുറത്തിറങ്ങിയ വിനായകന്‍റെ ഏറ്റവും പുതിയ ചിത്രം 'ഒരുത്തീ'യുടെ വാര്‍ത്താസമ്മേളനത്തിലായിരുന്നു വിനായകന്‍റെ വിവാദ പരാമര്‍ശം. മീടൂ എന്നതിന്‍റെ അര്‍ഥം തനിക്കറിയില്ലെന്നും ഒരു സ്‌ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ തോന്നിയാല്‍ അത്‌ ചോദിക്കും, അതിനെയാണ് മീടൂ എന്ന്‌ വിളിക്കുന്നതെങ്കില്‍ താനത്‌ വീണ്ടും ചെയ്യുമെന്നുമായിരുന്നു വിനായകന്‍റെ വിവാദ പ്രസ്‌താവന.

'എന്താണ് മീടൂ? എനിക്ക്‌ അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാന്‍ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക്‌ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത്‌ ചെയ്യും. എന്‍റെ ലൈഫില്‍ ഞാന്‍ പത്ത്‌ സ്‌ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌. ആ പത്ത്‌ സ്‌ത്രീകളോടും ഞാനാണ് എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന്‌ അങ്ങോട്ട്‌ ചോദിച്ചത്‌. അതാണ്‌ നിങ്ങള്‍ പറയുന്ന മീടൂ എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട്‌ ഒരു പെണ്ണും ഇങ്ങോട്ടുവന്ന്‌ ചോദിച്ചിട്ടില്ല.' - ഇങ്ങനെയായിരുന്നു വിനായകന്‍റെ വിവാദ പ്രസ്‌താവന.

Also Read: 'കലാകാരനാണത്രേ... വിനായകന്‍ മഹാ അപമാനമാണ്‌! പരാജയമാണ്': ശാരദക്കുട്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.