ETV Bharat / sitara

സൗബിന്‍ ചിത്രത്തില്‍ നായകനായി ഹരീഷ്‌ കണാരന്‍ - ഹരീഷ്‌ കണാരന്‍ നായകനാകുന്നു

Hareesh Kanaran as lead role in Soubin movie: ഹരീഷ്‌ കണാരന്‍ നായകനാകുന്നു. ഹരീഷ്‌ കണാരന്‍ നായകനാകുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറും സുപ്രധാന വേഷത്തിലെത്തുന്നു.

Hareesh Kanaran as lead role  നായകനായി ഹരീഷ്‌ കണാരന്‍  സൗബിന്‍ ചിത്രത്തില്‍ നായകനായി ഹരീഷ്‌ കണാരന്‍  ഹരീഷ്‌ കണാരന്‍ നായകനാകുന്നു  Soubin in Hareesh Kanaran movie
സൗബിന്‍ ചിത്രത്തില്‍ നായകനായി ഹരീഷ്‌ കണാരന്‍
author img

By

Published : Jan 28, 2022, 7:41 PM IST

Hareesh Kanaran as lead role in Soubin movie: കോഴിക്കോടന്‍ ശൈലിയിലൂടെ മലയാള സിനിമയെ പൊട്ടിച്ചിരിപ്പിച്ച പ്രിയ നടനാണ് ഹരീഷ്‌ കണാരന്‍. കോമഡി ഷോകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക്‌ സുപരിചിതനാവുകയായിരുന്നു ഹരീഷ്‌ കണാരന്‍. കോമഡി നമ്പറുകളിലൂടെ ടെലിവിഷനിലും വെള്ളിത്തിരയിലും മുഖം കാണിച്ച ഹരീഷ്‌ കണാരന്‍ ഇപ്പോള്‍ നടനാകാനുള്ള തയ്യാറെടുപ്പിലാണ്.

Soubin in Hareesh Kanaran movie: ഹരീഷ്‌ കണാരന്‍ നായകനാകുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറും സുപ്രധാന വേഷത്തിലെത്തുന്നു. ഇനിയും നാമകരണം ചെയ്‌തിട്ടില്ലാത്ത ചിത്രം സംവിധാനം ചെയ്യുന്നത്‌ നവാഗതനായ ബിജോയ്‌ ജോസഫാണ്‌. മഹേഷ് നാരായണന്‍, വി.കെ പ്രകാശ്‌, ജോസ്‌ സെബാസ്‌റ്റ്യന്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിട്ട വ്യക്തിയാണ് ബിജോയ്‌ ജോസഫ്‌.

ഗ്രാമീണ പശ്ചാത്തില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍റെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ വളരെ രസകരവും ഹൃദയ സ്‌പര്‍ശിയുമായ മുഹൂര്‍ത്തങ്ങളിലൂടെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ് സംവിധായകന്‍. ഹരീഷ്‌ കണാരന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ കൂടാതെ സലിം കുമാര്‍, അജു വര്‍ഗീസ്‌, ഇടവേള ബാബു, നിര്‍മ്മല്‍ പാലാഴി, ജോണി ആന്‍റണി, സരയു, സീനത്ത്‌ തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും.

റിയാണോ റോസ്‌ പ്രൊഡക്ഷന്‍റെ ബാനറില്‍ ജോണ്‍ കുടിയാന്‍ മലയും ഹരീഷ്‌ കണാരനും ചേര്‍ന്നാണ് നിര്‍മ്മാണം. ഹരീഷിന്‍റെ ആദ്യ നിര്‍മാണ സംരംഭം കൂടിയാണീ ചിത്രം. ജെമിനി സ്‌റ്റുഡിയോസ്‌ ആണ് അവതരണം. പോള്‍ വര്‍ഗീസ്‌ ആണ് തിരക്കഥയും സംഭാഷണവും. ബിജോയ്‌ ജോസഫിന്‍റേതാണ്‌ കഥ. മനോജ്‌ പിള്ളയാണ്‌ ഛായാഗ്രഹണം. നൗഫല്‍ അബ്‌ദുള്ള എഡിറ്റിംഗും നിര്‍വഹിക്കും. ത്യാഗു തവനൂര്‍ ആണ്‌ കലാസംവിധാനം.

Also Read: ശ്വേതയ്‌ക്കെതിരെ പൊലീസ്‌ കേസെടുത്തു; മാപ്പ്‌ പറഞ്ഞ്‌ താരം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.