അറുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന നടന്‍ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ബറോസ് ടീം. ലാലിലെ അഭിനേതാവിനെ അടുത്തറിഞ്ഞ മലയാളി ഇനി കാത്തിരിക്കുന്നത് ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയുടെ റിലീസിന് വേണ്ടിയാണ്. സംവിധായകന്‍റെ കസേരയില്‍ മോഹന്‍ലാല്‍ ഇരിക്കുമ്പോള്‍ മലയാളികള്‍ക്ക് പ്രതീക്ഷ വാനോളമായിരിക്കും. സിനിമയുടെ ഛായാഗ്രാഹകൻ സന്തോഷ് ശിവന്‍, നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍, സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ അനീഷ് ഉപാസന, സംഗീത സംവിധായകന്‍ ലിഡിയന്‍, സിനിമയിലെ മറ്റ് അഭിനേതാക്കളും മോഹൻലാലിന് ജന്മദിന ആശംസകള്‍ വീഡിയോയിലൂടെ നേര്‍ന്നിട്ടുണ്ട്. അനീഷ് ഉപാസനയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ബറോസിന്‍റെ ഷൂട്ടിങ് രംഗങ്ങളും ആശംസ വീഡിയോയില്‍ കാണാം.
- " class="align-text-top noRightClick twitterSection" data="">
Also read: അഭിനയ കലയുടെ മൂര്‍ത്തിഭാവം, വിസ്മയങ്ങളുടെ ഉടയോന് 61 വയസ്