ETV Bharat / sitara

കേരളം അങ്ങയുടെ കൈകളിലാണ്,നിയമം കരുത്തുറ്റതാകണം ; ഗൗരി നന്ദ മുഖ്യമന്ത്രിയോട് - kerala cm pinarayi vijayan news

നിയമം ഇനിയും കരുത്തുറ്റതായാൽ മാത്രമേ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ അവസാനിക്കൂവെന്ന് നടി ഗൗരിനന്ദ മുഖ്യമന്ത്രി പിണറായി വിജയനോട്.

ഗൗരി നന്ദ മുഖ്യമന്ത്രി പിണറായി വാർത്ത  ഗൗരി നന്ദ വിസ്മയ വാർത്ത  ഗൗരി നന്ദ പിണറായി വിജയൻ വാർത്ത  കേരളം അങ്ങയുടെ കൈകളിലാണ് ഗൗരി നന്ദ വാർത്ത  ഗൗരി നന്ദ നിയമം ശക്തമാണ് വാർത്ത  trong rules punishment crime against women news latest  gowri nanda kerala cm news  kerala cm pinarayi vijayan news  gowri nanda fb post vismaya death news
ഗൗരി നന്ദ മുഖ്യമന്ത്രിയോട്
author img

By

Published : Jun 23, 2021, 8:20 PM IST

വാർത്തകൾ നിറയെ, കൊലപാതകങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുണ്ടാകുന്ന അതിക്രമങ്ങളുമാണ്. കൊല്ലം പോരുവഴിയിലെ വിസ്‌മയയുടെ മരണത്തിന് പിന്നാലെ സ്ത്രീധനത്തിനും ഗാർഹിക പീഡനത്തിനുമെതിരെ സമൂഹമാധ്യമങ്ങളിൽ ചർച്ചകളും സജീവമാവുകയാണ്.

തന്‍റെ സഹോദരിമാരും ചെറിയ കുട്ടികളും അതിക്രമങ്ങൾക്കിരയാകുമ്പോൾ, ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെടുകയാണ് നടി ഗൗരിനന്ദ.

ഇപ്പോൾ ഈ കേരളം അങ്ങയുടെ കൈകളിലാണെന്നും അതിനാൽ തന്നെ ഇത്തരം ആക്രമണങ്ങൾക്കെതിരെ ശക്തമായ നിയമങ്ങൾ കൊണ്ടുവരണമെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് താരം അഭ്യർഥിച്ചു.

തെറ്റ് ചെയ്താൽ കഠിനശിക്ഷ കിട്ടും എന്ന ബോധ്യമുണ്ടായാൽ മാത്രമേ ഇത്തരം കാര്യങ്ങൾക്ക് പരിഹാരമാകൂ എന്നാണ് നടി തന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ പരാമർശിച്ചത്. ജാതിയോ, മതമോ, രാഷ്ട്രീയമോ നോക്കാതെ നിയമവും ശിക്ഷയും ശക്തമാക്കി ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ട സമയമാണിതെന്നും ഗൗരി നന്ദ കൂട്ടിച്ചേർത്തു.

ശക്തമായ നിയമവും കഠിന ശിക്ഷയും വേണമെന്ന് ഗൗരി നന്ദ മുഖ്യമന്ത്രിയോട്

'നമസ്കാരം,

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ സർ അങ്ങയോട് എനിക്ക് സംസാരിക്കണം എന്ന് തോന്നിയത് കൊണ്ട് എഴുതുന്നു. അങ്ങ് ഇത് കാണുമോ ഇല്ലയോ എന്നുപോലും അറിയില്ല. പക്ഷേ വേറെ ആരോടും പറയാൻ തോന്നിയില്ല കാരണം ഇപ്പോ ഈ കേരളം അങ്ങയുടെ കൈകളിൽ ആണ്.

എനിക്ക് രാഷ്ട്രീയം ഇല്ല, പാർട്ടിയില്ല, കൊടിയുടെ നിറവും ഇല്ല, പക്ഷെ ഒരു സാധാരണ പെൺകുട്ടി. ഈ സമൂഹത്തിൽ നല്ല രീതിയിൽ ജീവിതം മുൻപോട്ട് കൊണ്ടുപോകണം എന്ന് ആഗ്രഹിക്കുന്നു.

ഇവിടെ സംഭവിക്കുന്ന കാര്യങ്ങൾ കാണുമ്പോൾ എന്‍റെ സഹോദരിയാകാൻ മാത്രം പ്രായമുള്ള പെൺകുട്ടികൾ ജീവനൊടുക്കുന്നത് കാണുമ്പോൾ, കുഞ്ഞുങ്ങളെ ആക്രമിച്ച് ജീവിതം ഇല്ലാതാകുന്നത് കാണുമ്പോൾ പറയണം എന്ന് തോന്നി.

Also Read: സ്ത്രീധനത്തിന് പകരം മകളെ പഠിപ്പിക്കൂ... നടി രഞ്ജിനി പറയുന്നു

സർ നിയമം ആളുകൾ കയ്യില്‍ എടുക്കരുതെന്ന് പറയുന്നതിനോട് ഞാൻ അനുകൂലിക്കുന്നു. പക്ഷേ ഇവിടെ നിയമം ഇനിയും ഒരുപാട് കരുത്തുറ്റതാകണം. നിയമം, ശിക്ഷ, അതികഠിനം ആയില്ല എങ്കിൽ ഇനിയും നമ്മൾ ഇതുപോലെ സഹതപിക്കേണ്ടിവരും.

സമൂഹത്തിന് പേടിയുണ്ടാകണം. സർ തെറ്റ് ചെയ്താൽ കഠിന ശിക്ഷ കിട്ടും എന്ന പേടി ആ നിയമം എത്രയും വേഗം നടപ്പിലാക്കിയാൽ മാത്രമേ ജീവൻ അതും പെൺകുട്ടികളുടെ ജീവൻ നിലനിൽക്കൂ, എന്ത് അതിക്രമം കാണിച്ചും ഇവിടെ ഒന്നും സംഭവിക്കാതെ തെറ്റ് ചെയ്തവർ ജീവിക്കുമ്പോൾ ഇതിലും മൃഗീയമായകാര്യങ്ങൾ നമ്മൾ കാണേണ്ടിവരും, കേൾക്കേണ്ടിവരും.

  • " class="align-text-top noRightClick twitterSection" data="">

മറ്റുള്ള രാജ്യങ്ങൾ തെറ്റ് കണ്ടാൽ കഠിനശിക്ഷ നടപ്പിലാക്കുന്നു. അപ്പോൾ സമൂഹത്തിന് ജനങ്ങൾക്ക് പേടി ഉണ്ടാകുന്നു. ഇവിടെ അത് സംഭവിക്കുന്നില്ല. ഒരു കുറ്റം ചെയ്താൽ അതിന്‍റെ ശിക്ഷ പൊതുസമൂഹത്തിന്‍റെ മുമ്പിൽ കാണിച്ചുകൊണ്ട് നടപ്പിലാക്കുകയാണെങ്കില്‍ കുറെയേറെ സംഭവങ്ങൾ ഇവിടെ ഇല്ലാതാകും.

ഞാനും ഒരു പെൺകുട്ടിയാണ് എന്‍റെ ജീവിതത്തിൽ നാളെ എന്തുസംഭവിക്കും എന്ന് അറിയില്ല. കുഞ്ഞുങ്ങളുടെ, പെൺകുട്ടികളുടെ, സ്ത്രീകളുടെ, അമ്മമാരുടെ, അങ്ങനെ എല്ലാവരുടെയും നല്ല ജീവിതത്തിനും അവരുടെ ജീവൻ നിലനിർത്താൻ വേണ്ടി പറയുന്നു.

നിയമം ശക്തമാക്കണം, ശിക്ഷ കഠിനമാക്കണം, എല്ലാവരും ഈ ഒരു കാര്യം നടപ്പാക്കി എടുക്കാൻ ഒറ്റകെട്ടായി നിൽക്കണം. ജാതിയോ, മതമോ, രാഷ്ട്രീയമോ നോക്കാതെ. ആര് തെറ്റ് ചെയ്താലും അവർ ഉടനടി ശിക്ഷിക്കപ്പെടണം. മനുഷ്യരുടെ ജീവൻ വലുതാണ് അത് ആണായാലും പെണ്ണായാലും.!'

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.