ചെന്നൈ: തമിഴ് നടൻ മാരൻ അന്തരിച്ചു. 48 വയസായിരുന്നു. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ചെങ്കൽപ്പേട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
Also Read: തമിഴ് നടൻ നെല്ലൈ ശിവ വിടവാങ്ങി
വിജയ് ചിത്രം ഗില്ലിയിലൂടെ തമിഴകത്ത് ശ്രദ്ധേയനായ നടനാണ് മാരൻ. വേട്ടൈക്കാരൻ, തലൈനഗരം, ബോസ് എങ്കിറ ഭാസ്കരൻ, ഡിഷ്യും തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം ചെയ്തു. കെജിഎഫ്: ചാപ്റ്റർ 1ൽ അഭിനയിച്ചിട്ടുണ്ട്. സഹനടനെന്നതിന് പുറമെ നിരവധി സ്റ്റേജ് ഷോകളിൽ ഗാനം ആലപിച്ചും മാരൻ പ്രേക്ഷകർക്ക് സുപരിചിതനാണ്.