കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കഴിഞ്ഞ ദിവസം നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് മറുപടിയുമായി രംഗത്തെത്തിയിരുന്നു. ഡിസൈനർ മാക്സിമ ചെയ്ത വസ്ത്രങ്ങൾ തങ്ങളുടെ അറിവില്ലാതെ എടുത്തുകൊണ്ടുപോയെന്നും തിരിച്ചുതരാതെ വന്നപ്പോൾ സഹായിയോട് സംസാരിച്ചുവെന്നും ഗീതു മോഹന്‍ദാസ് കുറിപ്പില്‍ എഴുതിയിരുന്നു. ഇതില്‍ വിശദീകരണം നല്‍കിക്കൊണ്ടാണ് ഇപ്പോള്‍ സ്റ്റെഫി സേവ്യറുടെ സഹായി റാഫി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗീതു ഉന്നയിച്ച ആരോപണങ്ങള്‍ക്ക് റാഫി മറുപടി നല്‍കിയിരിക്കുന്നത്. റാഫി, ഗീതു മോഹൻദാസിനോട് നടത്തിയ ഫോണ്‍ സംഭാഷണവും പുറത്തുവിട്ടിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
കൂലി ചോദിക്കുമ്പോള്‍ ഞങ്ങൾ തുണികൾ മോഷ്ടിച്ചെന്നൊക്കെയുള്ള തരത്തില്‍ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച് ഇനിയെങ്കിലും സംസാരിക്കരുതെന്നും വളരെ ആത്മാർഥമായി ഈ തൊഴിൽ ചെയ്ത് ജീവിക്കുന്ന ഒരാളാണ് താനെന്നും തുടർന്നും അങ്ങനെ തന്നെ ആയിരിക്കുമെന്നും അതിനിടയിൽ മാഡം പറഞ്ഞ പോലെ ഒരു മോഷ്ടാവ് എന്ന രീതിയിലൊന്നും എന്നെ ആരും കാണരുത് എന്ന് അറിയിക്കുന്നതിന് വേണ്ടിയാണ് ഈ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ പങ്കുവക്കുന്നതെന്നും റാഫി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.