തമിഴ് സിനിമയില്‍ വ്യത്യസ്തമായ കഥകളുമായി എത്തി പുതിയ മാനങ്ങള്‍ സൃഷ്ടിച്ച സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ തന്‍റെ സിനിമ ജീവിതത്തിന്‍റെ ഇരുപതാം വര്‍ഷത്തില്‍ എത്തി നില്‍ക്കുകയാണ്. നീണ്ട ഇരുപത് വര്‍ഷങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ തങ്ങളുടെ പ്രിയപ്പെട്ട സംവിധായകന് സിനിമാപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് ഫെബ്രുവരി 2ന് സ്നേഹവിരുന്ന് ഒരുക്കുന്നുണ്ട്. ഇതിന് മുന്നോടിയായി സിനിമാ മേഖലയില്‍ നിന്നും നിരവധി പേരാണ് ഗൗതമിന് ആശംസകളുമായി എത്തിയത്.
- " class="align-text-top noRightClick twitterSection" data="">
വിഘ്നേഷ് ശിവന്‍, തൃഷ, കാര്‍ത്തിക്, വെട്രിമാരന്‍ തുടങ്ങി നിരവധി പേരാണ് ആശംസകളുമായി വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോകളെല്ലാം ഗൗതം തന്‍റെ ഫേസ്ബുക്ക് പേജിലേക്കും ഷെയര്‍ ചെയ്തിരുന്നു. ഇപ്പോള്‍ അവസാനമായി എത്തിയ ആശംസ വീഡിയോ നടന്‍ സൂര്യയുടെതാണ്. താരത്തിന്‍റെ ആശംസ വീഡിയോക്ക് ഗൗതം നല്‍കിയ കുറിപ്പാണ് ഇപ്പോള്‍ സിനിമാപ്രേമികളില്‍ ആകാംഷ വര്‍ധിപ്പിച്ചിരിക്കുന്നത്. 'സൂര്യാ... ഒരുപാട് നന്ദി... കുറെ നല്ല നിമിഷങ്ങള്‍ താങ്കള്‍ക്കൊപ്പം ഉണ്ടായിരുന്നു.... ഉടന്‍ തന്നെ വീണ്ടും ഗിറ്റാറെടുക്കാന്‍ ഞാന്‍ ആവശ്യപ്പെടും' ഇതായിരുന്നു സൂര്യയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഗൗതം കുറിച്ചത്.
ആ കുറിപ്പിന് പിന്നില്‍ സൂര്യ വീഡിയോയില്‍ പറഞ്ഞ കാര്യങ്ങളാണ് കാരണം. ഇരുവരും ഒന്നിച്ച കാക്ക കാക്ക, വാരണം ആയിരം എന്നീ ചിത്രങ്ങളുടെ ഓര്‍മകളും ഗൗതം മേനോന്‍ സിനിമകളിലെ ഗാനങ്ങളുടെ മാജിക്കിനെ കുറിച്ചുമാണ് സൂര്യ വീഡിയോയില്‍ സംസാരിച്ചത്. അവസാനം സൂര്യ വീഡിയോ അവസാനിപ്പിക്കുന്നതിന് മുമ്പ് 'ഇനിയും ഗൗതം പറയുകയാണെങ്കില്‍ ഗിറ്റാര്‍ എടുക്കാന്‍ ഞാന്‍ റെഡിയാണ്' എന്നും പറഞ്ഞു. ഇതിന് മറുപടിയായാണ് വീഡിയോ പങ്കുവെച്ച് ഗൗതം 'ഗിറ്റാര്‍ എടുക്കാന്‍ ഞാന്‍ ഉടന്‍ ആവശ്യപ്പെടു'മെന്ന് കുറിച്ചത്.
വീഡിയോക്ക് താഴെ നിരവധി കമന്‍റുകള്‍ ഇതിനോടകം വന്നുകഴിഞ്ഞു. 'ഓന്‍ ഗിറ്റാര്‍ എടുത്തില്ലെങ്കില്‍ ഇങ്ങള് എടുപ്പിക്കണം സാറെ'യെന്നതടക്കമുള്ള രസകരമായ കമന്‍റുകളാണ് വീഡിയോക്ക് വന്നിട്ടുള്ളത്. ഗൗതമിന്‍റെ മറുപടി കൂടി വന്നതോടെ ഇരുവരും ഒന്നിക്കുന്ന പുതിയൊരു പ്രണയ ചിത്രം ഉടന്‍ ഉണ്ടാകുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.