ETV Bharat / sitara

ആക്ഷൻ ത്രില്ലറുമായി ഗൗതം മേനോനും ജി.വി പ്രകാശും ; കാമ്പസ് ചിത്രം 'സെൽഫി'

കാമ്പസ് പശ്ചാത്തലത്തിൽ നിർമിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിൽ വർഷ ബോല്ലമ്മ, വാഗയ് ചന്ദ്രശേഖർ, ഗുണ എന്നിവരും നിർണായക വേഷങ്ങളില്‍

മതി മാരൻ സെൽഫി വാർത്ത  ഗൗതം മേനോൻ സെൽഫി സിനിമ വാർത്ത  ജി.വി പ്രകാശ് കുമാർ സെൽഫി സിനിമ വാർത്ത  ജിവി പ്രകാശ് കുമാർ പുതിയ വാർത്ത  സെൽഫി മതി മാരൻ വാർത്ത  കാമ്പസ് ചിത്രം സെൽഫി വാർത്ത  gv prakash movie news  gv prakash gautham menon news  gautham menon selfie news latest  mathi maran selfie film news
സെൽഫി
author img

By

Published : Sep 13, 2021, 4:03 PM IST

ഗൗതം മേനോനും ജി.വി പ്രകാശ് കുമാറും സ്‌ക്രീനിൽ ഒന്നിക്കുന്നു. വെട്രിമാരന്‍റെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള മതി മാരൻ സംവിധാനം ചെയ്യുന്ന 'സെൽഫി' എന്ന ചിത്രത്തിലാണ് ഇരുവരും കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.

സംവിധായകനായി പ്രശസ്‌തനായ ഗൗതം മേനോനും സംഗീതജ്ഞൻ കൂടിയായ ജി.വി പ്രകാശും മുഖ്യതാരങ്ങളാകുന്ന ചിത്രം നിർമിക്കുന്നത് വി ക്രിയേഷൻസാണ്.

Also Read: 'തലൈവി'ക്ക് ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ച് തലൈവ

കാമ്പസ് പശ്ചാത്തലത്തിൽ നിർമിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിൽ വർഷ ബോല്ലമ്മ, വാഗയ് ചന്ദ്രശേഖർ, ഗുണ എന്നിവരും നിർണായക വേഷങ്ങളിലെത്തും. കാമ്പസാണ് കഥാപശ്ചാത്തലമെങ്കിലും, സെൽഫി വിവരിക്കുന്നത് കോളജിന് പുറത്തുള്ള സംഭവങ്ങളാണെന്ന് സംവിധായകൻ വ്യക്തമാക്കിയിട്ടുണ്ട്.

നായകൻ- പ്രതിനായകൻ എന്ന പരമ്പരാഗത സിനിമാശൈലിയിൽ നിന്നും മാറി ഓരോ കഥാപാത്രങ്ങൾക്കും നിർണായക പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നതെന്നും മതി മാരൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.