ETV Bharat / sitara

പാപനാശത്തിന്‍റെ രണ്ടാം ഭാഗത്തില്‍ ഗൗതമി ഇല്ല, പകരം മീന! - Meena latest news

കമലുമായി ഗൗതമി വേര്‍പിരിഞ്ഞ ശേഷം പരസ്‌പരം കാണാന്‍ പോലും ഇരുവര്‍ക്കും താത്‌പര്യമില്ല. അതിനാലാണ് മീന പാപനാശം രണ്ടാം ഭാഗത്തിന്‍റെ ഭാഗമാകുന്നത്

Gautami is not in the second part of Papanasam instead Meena  പാപനാശത്തിന്‍റെ രണ്ടാം ഭാഗത്തില്‍ ഗൗതമി ഇല്ല, പകരം മീന!  കമല്‍ഹാസന്‍ ഗൗതമി  കമല്‍ഹാസന്‍ പാപനാശം പുതിയ വാര്‍ത്തകള്‍  ഗൗതമി പാപനാശം  നടി മീന പാപനാശം വാര്‍ത്തകള്‍  ജീത്തു ജോസഫ് പാപനാശം  Gautami is not in the second part of Papanasam  Papanasam Meena  Meena latest news  Papanasam 2 news
പാപനാശത്തിന്‍റെ രണ്ടാം ഭാഗത്തില്‍ ഗൗതമി ഇല്ല, പകരം മീന!
author img

By

Published : Jun 18, 2021, 12:24 PM IST

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്രൈം ത്രില്ലര്‍ ദൃശ്യത്തിന് തമിഴിലും തെലുങ്കിലും ഹിന്ദിയിലും റിമേക്കുകള്‍ വന്നിരുന്നു. തമിഴില്‍ പാപനാശം എന്ന പേരിലാണ് സിനിമ ജിത്തു ജോസഫ് സംവിധാനം ചെയ്‌തത്. ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചത് കമല്‍ഹാസനായിരുന്നു.

യഥാര്‍ഥ ജീവിതത്തിലും കമല്‍ഹാസന്‍റെ ജീവിത പങ്കാളിയായിരുന്ന നടി ഗൗതമിയാണ് കമല്‍ഹാസന്‍റെ നായികയായി എത്തിയത്. മലയാളം ദൃശ്യം രണ്ടാം ഭാഗവും വലിയ വിജയമായതോടെ വിവിധ ഭാഷകളില്‍ ചിത്രത്തിന് രണ്ടാം ഭാഗം വരികയാണ്. എന്നാല്‍ പാപനാശത്തിന്‍റെ രണ്ടാം ഭാഗത്തില്‍ കമല്‍ഹാസന്‍റെ ജോഡിയായി ഗൗതമി ഉണ്ടാകില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പകരം മലയാളം ദൃശ്യത്തില്‍ നായികയായ തെന്നിന്ത്യന്‍ സുന്ദരി മീനയാകും പാപനാശം രണ്ടാംഭാഗത്തില്‍ ഉലകനായകന്‍റെ ജോഡി. കമലുമായി ഗൗതമി വേര്‍പിരിഞ്ഞ ശേഷം പരസ്‌പരം കാണാന്‍ പോലും ഇരുവര്‍ക്കും താത്‌പര്യമില്ല. അതിനാലാണ് മീന പാപനാശം രണ്ടാം ഭാഗത്തിന്‍റെ ഭാഗമാകുന്നത്.

കമല്‍ഹാസന്‍-ഗൗതമി-മീന

അവ്വൈഷണ്‍മുഖിയാണ് മീന കമലഹാസന്‍റെ നായികയായി അഭിനയിച്ച ഒരേയൊരു ചിത്രം. കമലും ഗൗതമിയുമായി ലിവിംഗ് ടുഗദർ റിലേഷൻഷിപ്പിലായിരുന്നപ്പോഴാണ് ഇരുവരും പാപനാശത്തിൽ ഒന്നിച്ച് അഭിനയിച്ചത്. ഗൗതമി വേണ്ടെന്ന നിലപാട് കമലഹാസൻ തന്നെ എടുത്തതാണെന്നാണ് റിപ്പോര്‍ട്ട്. ചിത്രീകരണ കുരുക്കിൽപ്പെട്ട് കിടക്കുന്ന ഇന്ത്യൻ 2, ലോകേഷ് കനകരാജിന്‍റെ വിക്രം എന്നീ സിനിമകളാണ് ഇനി റിലീസിനെത്താനുള്ള കമല്‍ഹാസന്‍റെ ഏറ്റവും പുതിയ സിനിമകള്‍.

Also read: യുട്യൂബ് ചാനല്‍ വഴി അശ്ലീലം പറഞ്ഞ യുട്യൂബര്‍ പബ്‌ജി മദന്‍ അറസ്റ്റില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.