ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ഗെയിം ഓഫ് ത്രോണ്‍സ്, അവഞ്ചേഴ്‌സ് സീരിസുകളിലൂടെ പ്രശസ്തയായ ബ്രിട്ടീഷ് നടി ഡയാന റിഗ് അന്തരിച്ചു. 82 വയസായിരുന്നു. കാന്‍സര്‍ രോഗം ബാധിച്ച ഡയാന ഏറെ നാളുകളായി ചികിത്സയിലായിരുന്നു. സ്വവസതിയിലായിരുന്നു അന്ത്യം. നാടകരംഗത്ത് തിളങ്ങി നിന്ന ഡയാന 1960കളില്‍ അവഞ്ചേഴ്‌സ് ടിവി പരമ്പരകളിലൂടെ ശ്രദ്ധേയയാവുകയും 1969ലെ ഓണ്‍ ഹെര്‍ മജസ്റ്റീസ് സീക്രഡ് സര്‍വീസില്‍ ജെയിംസ് ബോണ്ടിന്‍റെ ഭാര്യയായി അഭിനയിക്കുകയും ചെയ്തിരുന്നു. ഗെയിം ഓഫ് ത്രോണ്‍സ് ടിവി പരമ്പരയിലെ ഡയാനയുടെ ഒലേന ടൈറല്‍ എന്ന കഥാപാത്രത്തിന് നിരവധി ആരാധകരാണുള്ളത്. 1938ല്‍ ഇംഗ്ലണ്ടിലെ ഡോണ്‍കാസ്റ്ററിലാണ് ഡയാന ജനിച്ചത്. ബാഫ്‌ത, എമ്മി പുരസ്‌കാരങ്ങള്‍ നേടിയ ഡയാനയ്ക്ക് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ ആദരാഞ്ജലികള്‍ നേരുന്നത്.
ഗെയിം ഓഫ് ത്രോണ്‍സ് താരം ഡയാന റിഗ് അന്തരിച്ചു - അവഞ്ചേഴ്‌സ് സീരിസ്
ബാഫ്‌ത, എമ്മി പുരസ്‌കാരങ്ങള്‍ നേടിയ ഡയാനയ്ക്ക് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ ആദരാഞ്ജലികള്‍ നേരുന്നത്.