ETV Bharat / sitara

ഇന്‍സ്‌പെക്ടര്‍ മണിസാര്‍ എത്തി; ഇത് ഉണ്ടയിലെ മമ്മൂട്ടി - ജേക്കബ് ഗ്രിഗറി

എട്ട് ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്ക് ശേഷം ഒമ്പതാമത്തെ പോസ്റ്ററായാണ് മമ്മൂട്ടിയുടെ പോസ്റ്റര്‍ എത്തിയത്. പൊലീസ് യൂണിഫോമില്‍ തന്നെയാണ് മമ്മൂട്ടിയുടെ പുറത്തുവന്ന ഫസ്റ്റ് ലുക്കും. ചിത്രം ജൂണ്‍ ആദ്യവാരത്തില്‍ ഈദ് റിലീസായി തിയേറ്ററുകളിലെത്തും

ഇന്‍സ്‌പെക്ടര്‍ മണിസാര്‍ എത്തി; ഇത് ഉണ്ടയിലെ മമ്മൂട്ടി
author img

By

Published : May 12, 2019, 8:11 PM IST

Updated : May 12, 2019, 8:19 PM IST

മമ്മൂട്ടിയുടേതായി ഈ വര്‍ഷം പുറത്തുവരാനുള്ള ചിത്രങ്ങളില്‍ പ്രേക്ഷക പ്രതീക്ഷയില്‍ മുന്നില്‍ നില്‍ക്കുന്ന പ്രോജക്ടാണ് ഉണ്ട. പേര് പ്രഖ്യാപിച്ചത് മുതലുള്ള കൗതുകം ഈ സിനിമ ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്. കഥയോ പശ്ചാത്തലമോ ഒന്നും പുറത്തുവിടാതെയായിരുന്നു ഇതിന്‍റെ ചിത്രീകരണവും. വിഷു ദിനത്തിലാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയത്. പിന്നാലെ ക്യാരക്ടര്‍ പോസ്റ്ററുകളും പുറത്തെത്തിത്തുടങ്ങി. എട്ട് ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്ക് ശേഷം ഇപ്പോള്‍ ഒമ്പതാമത്തെ പോസ്റ്ററായി മമ്മൂട്ടിയുടെ ലുക്കും അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഇന്‍പെക്ടര്‍ മണിസാര്‍ എന്ന് സഹപ്രവര്‍ത്തകര്‍ വിളിക്കുന്ന സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി.പി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. പൊലീസ് യൂണിഫോമില്‍ തന്നെയാണ് മമ്മൂട്ടിയുടെ പുറത്തുവന്ന ഫസ്റ്റ് ലുക്കും.

ഉണ്ട  മമ്മൂട്ടി  അര്‍ജുന്‍ അശോകന്‍  ഖാലിദ് റഹ്മാന്‍  ജേക്കബ് ഗ്രിഗറി  ഷെെന്‍ ടോം ചാക്കോ
ഉണ്ടയിലെ മമ്മൂട്ടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍

ഛത്തീസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്‍റെ കഥയാണ് ഉണ്ട പറയുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ബോക്‌സ്‌ ഓഫീസില്‍ വിജയം നേടിയ അനുരാഗ കരിക്കിന്‍ വെള്ളം ഒരുക്കിയ ഖാലിദ് റഹ്മാന്‍ ആണ് സംവിധാനം. ഹര്‍ഷാദിന്‍റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജ്ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ജൂണ്‍ ആദ്യവാരത്തില്‍ ഈദ് റിലീസായി തിയേറ്ററുകളിലെത്തും.

Last Updated : May 12, 2019, 8:19 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.