സിനിമയിലൂടെ തന്നെ അർജന്‍റീന ഫുട്‌ബോൾ ടീമിനോടുള്ള സ്നേഹം പ്രകടിപ്പിച്ച സംവിധായകനാണ് മിഥുൻ മാനുവൽ തോസ്. ഐശ്വര്യ ലക്ഷ്മിയും കാളിദാസ് ജയറാമും അഭിനയിച്ച 'അർജന്‍റീന ഫാൻസ് കാട്ടൂർക്കടവ്' എന്ന ചിത്രം പശ്ചാത്തലമാക്കിയത് ഫുട്‌ബോൾ പ്രേമികളുടെ കഥയാണ്.
- " class="align-text-top noRightClick twitterSection" data="">
ഞായറാഴ്‌ച കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ കീഴടക്കി അർജന്‍റീന കപ്പടിച്ചപ്പോഴും നിമിഷങ്ങൾക്കകം തന്നെ മിഥുൻ തോമസ് വിജയാശംസകളുമായി എത്തിയിരുന്നു. കൂടാതെ, നീലപ്പടയുടെ വിജയാവേശം പങ്കുവച്ച മുൻ മന്ത്രി എം.എം മണിയുടെ ഫേസ്‌ബുക്ക് പോസ്റ്റിനും സംവിധായകൻ പ്രതികരിച്ചു. മിഥുന്‍റെ കമന്‍റിന് എം.എം മണി നൽകിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
മണിയാശാന്‍റെ ആവേശ കമന്‍റും മിഥുൻ തോമസിന്‍റെ പ്രതികരണവും
'നമ്മളെ അനാവശ്യമായി ചൊറിയാന്‍ വന്നാ നമ്മളങ്ങ് കേറി മാന്തും. അല്ല പിന്നെ' എന്നാണ് മുൻ മന്ത്രി അർജന്‍റീനയുടെ വിജയത്തിനെ കുറിച്ച് പറഞ്ഞത്.
'ദതാണ്' എന്ന് പ്രതികരിച്ചുകൊണ്ട് പോസ്റ്റിന് താഴെ മിഥുൻ മാനുവൽ തോമസ് എത്തി. തൊട്ടു പിന്നാലെ സംവിധായകന്‍റെ ആട് എന്ന ചിത്രത്തിലെ പ്രശസ്‌ത ഡയലോഗ് മറുപടിയായി കുറിച്ച് മണിയാശാൻ മിഥുൻ തോമസിനൊപ്പം കളിയിലെ വിജയത്തിന്‍റെ ആവേശം പങ്കുവച്ചു.
More Read: നീലപ്പടയുടെ വിജയത്തിനൊപ്പം മലയാള സിനിമാതാരങ്ങളും
'ഇനി ഹൈറേഞ്ചിലെ ഏലക്കാടുകള്‍ പൂക്കുന്നത് നീലയും വെള്ളയും കളറില്‍ ആയിരിക്കും പിപി ശശി' എന്ന മണിയാശാന്‍റെ രസകരമായ മറുപടി ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.
ആട് എന്ന ചിത്രത്തിൽ ഇന്ദ്രന്‍സിന്‍റെ രാഷ്‌ട്രീയ നേതാവ് പിപി ശശി എന്ന കഥാപാത്രം പറയുന്ന ഡയലോഗാണ് ഇത്. ഇടുക്കിയിലെ നേതാവായുള്ള പിപി ശശിക്ക് എം.എം മണിയുമായി സാദൃശ്യമുണ്ടെന്ന് സിനിമ ഇറങ്ങിയപ്പോൾ അഭിപ്രായങ്ങൾ ഉണ്ടായിരുന്നു.