ETV Bharat / sitara

'സര്‍ക്കാരിന് സിനിമാക്കാർ സമ്പന്നരാണെന്ന തോന്നല്‍'; ചിത്രീകരണാനുമതി വേണമെന്ന് വിധു വിൻസെന്‍റ് - സിനിമ ചിത്രീകരണ അനുമതി കേരളം പുതിയ വാർത്ത

പ്രതികരണം ബ്രോ ഡാഡിയടക്കം മലയാളത്തിലെ ഏഴ് സിനിമകൾ കേരളത്തിന് പുറത്തേക്ക് ചിത്രീകരണം മാറ്റുന്ന പശ്ചാത്തലത്തില്‍.

kerala gov not permitting film shooting news  kerala gov shooting permission news  filmmaker vidhu vincent news  director vidhu vincent film shoot news  സിനിമാക്കാർ സമ്പന്നർ വിധു വാർത്ത  വിധു വിൻസന്‍റ് സംവിധായിക പുതിയ വാർത്ത  വിധു വിൻസന്‍റ് ചിത്രീകരണ അനുമതി വാർത്ത  സിനിമ ചിത്രീകരണ അനുമതി കേരളം പുതിയ വാർത്ത  കേരളം ഷൂട്ട് വാർത്ത
വിധു വിൻസന്‍റ്
author img

By

Published : Jul 14, 2021, 5:22 PM IST

കൊവിഡ് രണ്ടാം തരംഗവും തുടർന്നുണ്ടായ ലോക്ക് ഡൗണും സർവ മേഖലകളെയും നിശ്ചലമാക്കിയെങ്കിലും വ്യാപാര- വ്യവസായ സ്ഥാപനങ്ങൾക്ക് പല ഘട്ടങ്ങളിലായി ഇളവുകൾ നൽകിയിരുന്നു. എന്നിട്ടും, സിനിമാനിർമാണത്തിനോ തിയറ്ററുകളുടെ പ്രവർത്തനങ്ങൾക്കോ സർക്കാർ ഇതുവരെയും അനുമതി നൽകിയിട്ടില്ല.

സ്ഥിതിഗതികൾ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ബ്രോ ഡാഡിയടക്കം മലയാളത്തിലെ ഏഴ് സിനിമകൾ കേരളത്തിന് പുറത്ത് ചിത്രീകരിക്കാനൊരുങ്ങുകയാണ്.

എന്നാൽ, ഇത് സാരമായി ബാധിക്കുന്നത് ചലച്ചിത്രമേഖലയിലെ ആയിരക്കണക്കിനുള്ള ദിവസവേതന തൊഴിലാളികളെയാണ്. സിനിമാനിർമാണത്തിന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുമ്പോൾ ഇവിടത്തെ തൊഴിലാളികളുടെ ജോലി നഷ്‌ടപ്പെടുകയാണെന്ന് സംവിധായിക വിധു വിൻസന്‍റും വ്യക്തമാക്കി.

സിനിമാക്കാർ സമ്പന്നരാണെന്ന രാഷ്‌ട്രീയക്കാരുടേയും ജനങ്ങളുടെയും മിഥ്യാധാരണയെയും സംവിധായിക ചോദ്യം ചെയ്യുന്നു. ലൈറ്റ് ബോയ്‌സ്, പ്രൊഡക്ഷൻ അസിസ്റ്റന്‍റുമാര്‍ തുടങ്ങിയ ദിവസവേതനക്കാരും, ജൂനിയർ ആർട്ടിസ്റ്റുകളും, വർഷങ്ങളായി അസോസിയേറ്റും അസിസ്റ്റന്‍റുമായി പണിയെടുക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരും, മര്യാദയ്ക്ക് ശമ്പളം കിട്ടിയ ജോലി കളഞ്ഞ് സിനിമയ്ക്കായി ഇറങ്ങിത്തിരിച്ച താനുൾപ്പെടെയുള്ള വിവരദോഷികളുമാണോ സമ്പന്നർ എന്ന് വിധു വിൻസന്‍റ് ചോദിച്ചു.

വിനോദ നികുതി അടക്കമുള്ള വലിയ വരുമാനം സർക്കാരിലേക്ക് എത്തുന്ന മേഖലയാണ് സിനിമാവ്യവസായമെന്നും 50 പേരെ മാത്രം ഉൾക്കൊള്ളിച്ച് ചിത്രീകരണത്തിന് അനുമതി നൽകുന്ന കാര്യം അടിയന്തരമായി പരിഗണിക്കണമെന്നും സംവിധായിക ഫേസ്ബുക്ക് പോസ്റ്റില്‍ ഓർമിപ്പിച്ചു.

വിധു വിൻസെന്‍റിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

'നിർമാണ മേഖല പോലെ തന്നെ പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതാണ് സിനിമ എന്ന ഉത്പാദന മേഖലയെയും എന്ന കാര്യത്തിൽ സർക്കാറിന് തന്നെ ആശയ കുഴപ്പമുണ്ടെന്ന് തോന്നുന്നു.

വിനോദത്തിനും വ്യവസായത്തിനും ഇടയിൽ കൂട്ടുപിണഞ്ഞ് കിടക്കുന്ന ഇഴകൾ വ്യക്തതയോടെ കാണാൻ കാഴ്ചയുള്ളവരുടെ അഭാവമുണ്ടോ സർക്കാറിന്?

സാംസ്കാരിക മേഖലയുടെ പ്രധാനപ്പെട്ട ഉത്പന്നമാണ് സിനിമ എന്നതും ആയിരക്കണക്കിന് പേർ ഉപജീവനം നടത്തുന്ന തൊഴിലിടമാണതെന്നും വിനോദനികുതിയടക്കമുള്ള വലിയ വരുമാനം സർക്കാരിലേക്ക് എത്തുന്ന മേഖലയാണിതെന്നും ഓർക്കാൻ ബന്ധപ്പെട്ടവർ സൗകര്യപൂർവ്വം മറക്കുന്നതെന്ത്?

സിനിമാമേഖല ഇത്തിരി വൈകി തുറന്നാലും കുഴപ്പമില്ല,സിനിമാക്കാരെല്ലാം സമ്പരന്നല്ലേ എന്ന തോന്നിലാണെന്ന് തോന്നുന്നു സർക്കാരും പൊതുജനങ്ങളും.

More Read: ഇന്‍ഡോര്‍ അനുമതിയുമില്ല ; ബ്രോ ഡാഡിയടക്കം ഏഴ് സിനിമകള്‍ കേരളത്തിന് പുറത്തേക്ക്

ചില സ്വകാര്യ സംഭാഷണങ്ങളിൽ രാഷ്ട്രീയ പ്രവർത്തകരായ ചിലർക്ക് പോലും ഇങ്ങനെയൊരഭിപ്രായം ഉള്ളതായി കണ്ടു. സിനിമാതൊഴിലാളികൾക്ക് സഹായം അഭ്യർഥിച്ച് ചില കമ്പനികളുടെ സിഎസ്ആർ സഹായം ചോദിച്ചപ്പോഴും ഇതേ പ്രതികരണങ്ങൾ കേട്ടു... സിനിമാക്കാരൊക്കെ കാശുകാരല്ലേ എന്ന് !!

സിനിമയിലെ കാണുന്നതും കാണാത്തതുമായ ജോലികൾ ചെയ്യുന്ന ആയിരകണക്കിന് തൊഴിലാളികൾ - ലൈറ്റ് ബോയ്സ്, പ്രൊഡക്ഷൻ അസിസ്റ്റന്‍റുമാര്‍, ആർട്ടിലും മേക്കപ്പിലുമൊക്കെ സഹായ പണി ചെയ്യുന്നർ, കേറ്ററിങ് ജോലി എടുക്കുന്നവർ, ഡ്രൈവർമാർ, വിതരണ മേഖലയിലെ പണിക്കാർ... ദിവസവേതനക്കാരായ ഇവരാണോ സിനിമയിലെ സമ്പന്നർ ?

ഒന്നാം നിരയിൽപ്പെട്ട വിരലിൽ എണ്ണാവുന്ന ഏതാനും പേരൊഴിച്ചാൽ ബഹുഭൂരിപക്ഷവും തുച്ഛമായ കൂലിക്ക് പണിയെടുക്കുന്ന നടീ നടന്മാരാണ് അഭിനയ മേഖലയിലുള്ളത്. കുടുംബത്തിലെ സകല പേരും മിക്കവാറും ഈ ഒരൊറ്റയാളുടെ വരുമാനത്തെ ആശ്രയിച്ചാവും ജീവിക്കുന്നത്. ഇവരാണോ സമ്പന്നർ ?

ദിവസം 600 രൂപയും 3 നേരം ഭക്ഷണവും മാത്രം പ്രതീക്ഷിച്ച് സിനിമയിൽ ജോലി ചെയ്യുന്ന ജൂനിയർ ആർട്ടിസ്റ്റുമാരായുള്ള ആയിരക്കണക്കിന് പേർ...

വർഷങ്ങളായി അസോസിയേറ്റും അസിസ്റ്റന്‍റുമൊക്കെയായി സംവിധായകരുടെ പിറകേ നടന്ന് എല്ലുമുറിയെ പണിയെടുക്കുന്ന നൂറുകണക്കിന് ചെറുപ്പക്കാർ ... ഒരു വിധ ബാറ്റയുടെയും ആനുകൂല്യമില്ലാതെ നിർമ്മാതാവിന്‍റെ ഔദാര്യത്തിൽ മാത്രം കൂലി കിട്ടുന്ന ഇത്തരക്കാരോ സിനിമയിലെ സമ്പന്നർ ?

  • " class="align-text-top noRightClick twitterSection" data="">

എന്തിനധികം പറയുന്നു! മര്യാദക്ക് ശമ്പളം കിട്ടിയിരുന്ന പണികളുപേക്ഷിച്ച് സിനിമയാണ് തന്‍റെ തട്ടകമെന്ന് തിരിച്ചറിഞ്ഞ്, സിനിമയിൽ നില്‍ക്കാന്‍ തീരുമാനിച്ച എന്നെ പോലുള്ള കുറേയധികം വിവരദോഷികൾ- ഞങ്ങളാണോ ഈ സമ്പന്നർ?

തൊഴിൽ ചെയ്യാനുള്ള സാഹചര്യമില്ലാത്തതുകൊണ്ട് ചിലർ കേരളത്തിന് പുറത്തേക്ക് ഷൂട്ടിങ് മാറ്റിയതിനെ കുറിച്ച് അടുത്തിടെ കേട്ടു. മാനദണ്ഡങ്ങൾ വച്ചു കൊണ്ട് ഇനിയെങ്കിലും ഈ മേഖല തുറക്കാനായില്ലെങ്കിൽ കൂടുതൽ പേർ പുറം വഴികൾ നോക്കാൻ നിർബന്ധിതരാവും.

ഇവിടെയുള്ള സിനിമ തൊഴിലാളികൾ പണിയില്ലാതെ നട്ടം തിരിയുമ്പോൾ മറ്റ് സംസ്ഥാനങ്ങളിലെ തൊഴിലാളികളെ കൊണ്ട് ജോലി എടുപ്പിക്കേണ്ട നാഹചര്യമുണ്ടാവും.

ആ ഒരു സാഹചര്യത്തിലേക്ക് ഞങ്ങളെ തള്ളിയിടരുത് എന്നുമാത്രമേ സർക്കാരിനോടും ബന്ധപ്പെട്ടവരോടും അപേക്ഷിക്കാനുള്ളൂ. മിനിമം 50 പേരെ പങ്കെടുപ്പിച്ചുകൊണ്ടെങ്കിലും ചിത്രീകരണം തുടങ്ങാൻ പറ്റുന്ന തരത്തിൽ സിനിമാമേഖല തുറക്കുന്ന കാര്യം സർക്കാർ അടിയന്തിര പ്രാധാന്യത്തോടെ പരിഗണിച്ചേ മതിയാവൂ..'

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.