തിരുവനന്തപുരം: സംവിധായകനും തിരക്കഥാകൃത്തുമായ സംഗീത് ശിവൻ ഗുരുതരാവസ്ഥയിൽ. കൊവിഡ് ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. നാല് ദിവസം മുൻപാണ് സംവിധായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംഗീത് ശിവന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ചികിത്സയെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
യോദ്ധ, നിർണയം, ഗാന്ധർവ്വം, തുടങ്ങിയ മലയാള ചലച്ചിത്രങ്ങളുടെയും ഹിന്ദിയിൽ ക്ലിക്ക്, അപ്‌ന സ്‌പന മണി മണി, ചുരാ ലിയാ ഹെ തുംനേ ചിത്രങ്ങളുടെയും സംവിധായകനാണ് സംഗീത് ശിവൻ. ജോണി, വ്യൂഹം, ഗാന്ധർവ്വം, നിർണയം ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയതും സംഗീത് ശിവനാണ്. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവനാണ് സഹോദരൻ.