അറിവും ധീയും ചേർന്ന് ആലപിച്ച 'എൻജോയി എൻജാമി' ഭാഷാഭേദമന്യേ തരംഗമായ മ്യൂസിക്കൽ ആൽബമായിരുന്നു. കൂടാതെ, ജൂലൈയിൽ റിലീസിനെത്തിയ സാർപ്പട്ടാ പരമ്പരൈയിലെ 'നീയേ ഒലി'യും ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചിട്ടുണ്ട്.
ഈ രണ്ട് പാട്ടുകളുടെയും രചയിതാവ് റാപ്പർ തെരുക്കുറൽ അറിവ് തന്നെയായിരുന്നു. എന്നാൽ ഇവ രണ്ടിനും ലഭിക്കുന്ന അംഗീകാരങ്ങളിൽ നിന്നും പ്രമോഷൻ പരിപാടികളിൽ നിന്നും അറിവിനെ ഒഴിവാക്കുന്നതിൽ പ്രതിഷേധം ഉയരുകയാണ്.
പ്രശസ്‌ത സംവിധായകൻ പാ. രഞ്ജിത്ത് അടക്കമുള്ളവർ രോഷം പ്രകടിപ്പിച്ച് രംഗത്തെത്തി. പ്രശസ്‌ത സംഗീത മാഗസിൻ റോളിങ് സ്‌റ്റോൺ ഇന്ത്യ, മ്യൂസിക്കൽ ആൽബം മാജാ എന്നിവക്കെതിരെയാണ് പാ.രഞ്ജിത്തിന്‍റെ വിമര്‍ശനം.
-
@TherukuralArivu, the lyricist of #Neeyaoli and singer as well as lyricist of #enjoyenjami has once again been invisiblised. @RollingStoneIN and @joinmaajja is it so difficult to understand that the lyrics of both songs challenges this erasure of public acknowledgement? https://t.co/jqLjfS9nwY
— pa.ranjith (@beemji) August 22, 2021 " class="align-text-top noRightClick twitterSection" data="
">@TherukuralArivu, the lyricist of #Neeyaoli and singer as well as lyricist of #enjoyenjami has once again been invisiblised. @RollingStoneIN and @joinmaajja is it so difficult to understand that the lyrics of both songs challenges this erasure of public acknowledgement? https://t.co/jqLjfS9nwY
— pa.ranjith (@beemji) August 22, 2021@TherukuralArivu, the lyricist of #Neeyaoli and singer as well as lyricist of #enjoyenjami has once again been invisiblised. @RollingStoneIN and @joinmaajja is it so difficult to understand that the lyrics of both songs challenges this erasure of public acknowledgement? https://t.co/jqLjfS9nwY
— pa.ranjith (@beemji) August 22, 2021
റോളിങ് സ്റ്റോണിന്‍റെ ഇന്ത്യൻ പതിപ്പിൽ എൻജോയി എൻജാമി പാടിയ ധീയെയും നീയേ ഒലിയുടെ ഗായകൻ ഷാ വിൻസെന്‍റ് ഡീ പോളിനെയും അഭിമുഖം നടത്തുകയും ഇരുവരെയും മാഗസിന്‍റെ കവർ ചിത്രമാക്കുകയും ചെയ്‌തിരുന്നു. എന്നാൽ, അറിവിനെ ഇതിൽ നിന്നും മനപ്പൂർവം ഒഴിവാക്കിയതായാണ് ആരോപണം.
More Read: എൻജോയി എൻജാമി; കേൾക്കുന്തോറും പുതിയ ആസ്വാദന അനുഭവമെന്ന് ദുൽഖർ
ഇതിനുപുറമെ ഈ ഗാനങ്ങളുടെ റീമേക്കിലും തെരുക്കുറൽ അറിവിന്‍റെ പേര് പരാമർശിക്കുന്നില്ലെന്നതും പാ രഞ്ജിത്തടക്കമുള്ളവര്‍ ചോദ്യം ചെയ്യുന്നു.
പൊതു ഇടങ്ങളിലെ ഇത്തരം വിവേചനങ്ങൾ തന്നെയാണ് പാട്ടിലെ വരികളും അർഥമാക്കിയതെന്ന് പാ. രഞ്ജിത്ത് ട്വിറ്ററിൽ കുറിച്ചു.
പാട്ടിലൂടെ അറിവ് ചോദിച്ചത് ആവർത്തിക്കപ്പെടുന്നു
'നീയേ ഒലി, എന്‍ജോയ് എന്‍ജാമി പാട്ടുകളുടെ വരികളെഴുതിയ അറിവിനെ ഒരിക്കല്‍ കൂടി അദൃശ്യനാക്കിയിരിക്കുകയാണ്.
ഇത്തരം അംഗീകാരങ്ങളില്‍ നിന്നും ഒഴിവാക്കുന്നതിനെയാണ് ഈ രണ്ട് പാട്ടുകളും ചോദ്യം ചെയ്യുന്നതെന്ന് മനസിലാക്കാന്‍ റോളിംഗ് സ്‌റ്റോണിനും മാജായ്ക്കും ഇത്ര ബുദ്ധിമുട്ടാണോ?' എന്നായിരുന്നു പാ.രഞ്ജിത്തിന്‍റെ ട്വീറ്റ്.
സന്തോഷ് നാരായണൻ സംഗീതമൊരുക്കിയ ഗാനങ്ങളാണ് എൻജോയി എൻജാമിയും നീയേ ഒലിയും. തമിഴ് റാപ്പർ അറിവും സംഗീതജ്ഞൻ സന്തോഷ് നാരായണന്‍റെ മകള്‍ ധീയും ചേർന്ന് ആലപിച്ച എൻജോയി എൻജാമിയുടെ വരികൾ വളരെയേറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
പാട്ടിലെ ദൃശ്യങ്ങളും അവതരണവും അന്താരാഷ്‌ട്ര നിലവാരത്തിലുള്ളതാണെന്നും വിലയിരുത്തപ്പെട്ടിരുന്നു.