കണ്ണൂർ: കൊവിഡ് നിയന്ത്രണങ്ങൾ കാരണം സിനിമാ തിയേറ്ററുകൾ അടച്ചു പൂട്ടിയതോടെ കടുത്ത പ്രതിസന്ധി നേരിടുന്നുവെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്‍റ് ലിബർട്ടി ബഷീർ. അടച്ചു പൂട്ടിയ തിയേറ്ററുകള്‍ എന്നു തുറക്കാനാവുമെന്നതിൽ ഒരു നിശ്ചയവുമില്ലെന്നും പ്രശ്നത്തിൽ അടിയന്തരമായി സർക്കാർ ഇടപെടണമെന്നും പ്രമുഖ സിനിമാ നിർമാതാവ് കൂടിയായ ലിബർട്ടി ബഷീർ ആവശ്യപ്പെട്ടു.
കോടികളുടെ ലാഭമുണ്ടാക്കുന്ന സിനിമാ മേഖലയിൽ നിന്നും സർക്കാരിനും വലിയ വരുമാനം ലഭിക്കുന്നുണ്ട്. എന്നാൽ തിയേറ്റർ നടത്തിപ്പുകാരുടെ അവസ്ഥ ദയനീയമാണ്. സർക്കാർ സഹായിച്ചില്ലെങ്കിൽ ഈ മേഖല എന്നെന്നേക്കുമായി തകരുമെന്നും ലിബർട്ടി ബഷീർ വ്യക്തമാക്കി.