ETV Bharat / sitara

ലോകജനതയോടൊപ്പം അതിജീവനത്തിനായി പോരാടാം -രമേഷ് പിഷാരടി - Fight For Survival

നിരുത്തരവാദപരമായി പെരുമാറി ചുറ്റുമുള്ളവരെ കൂടി അപകടത്തില്‍ തള്ളിയിടരുതെന്ന സന്ദേശവും രമേഷ് പിഷാരടി കുറിപ്പിലൂടെ പങ്കുവെച്ചു

ramesh pisharody  Fight For Survival With The World says ramesh pisharody  ലോകജനതയോടൊപ്പം അതിജീവനത്തിനായി പോരാടാം-രമേഷ് പിഷാരടി  രമേഷ് പിഷാരടി  രമേഷ് പിഷാരടി കൊറോണ വൈറസ് പോസ്റ്റ്  Fight For Survival  covid 19
ലോകജനതയോടൊപ്പം അതിജീവനത്തിനായി പോരാടാം-രമേഷ് പിഷാരടി
author img

By

Published : Mar 26, 2020, 8:48 AM IST

നര്‍മ്മം കലര്‍ന്ന സംഭാഷണങ്ങളിലൂടെ മലയാളികളെ ചിന്തിപ്പിക്കുന്ന നടനും സംവിധായകനും അവതാരകനുമെല്ലാമാണ് രമേഷ് പിഷാരടി. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം, പങ്കുവെക്കുന്ന പോസ്റ്റുകള്‍ പോലും അത്തരത്തില്‍ ഉള്ളവയാണ്. കൊറോണ വൈറസ് പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് രമേഷ് പിഷാരടി. മനുഷ്യന്‍ മനുഷ്യനില്‍ നിന്നും അകലം പാലിക്കണമെന്ന് ലോകം പറയേണ്ടി വന്ന അപൂര്‍വ സാഹചര്യമെന്ന വരികളോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. നിരുത്തരവാദപരമായി പെരുമാറി ചുറ്റുമുള്ളവരെ കൂടി അപകടത്തില്‍ തള്ളിയിടരുതെന്ന സന്ദേശവും അദ്ദേഹം കുറിപ്പിലൂടെ പങ്കുവെച്ചിട്ടുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

'മനുഷ്യന്‍ മനുഷ്യനില്‍ നിന്നും അകലം പാലിക്കണമെന്ന് ലോകം പറയേണ്ടി വന്ന അപൂര്‍വ സാഹചര്യം... അതുകൊണ്ട് തന്നെ മനസുകള്‍ തമ്മിലുള്ള അകലം ഈ അവസരത്തില്‍ കുറയണം. ജാതി, മതം, ദേശം, രാഷ്ട്രീയം.... ഇതിനുമെല്ലാം അപ്പുറം 'മനുഷ്യന്‍' മാനദണ്ഡമാവണം. ലോകജനതയോടൊപ്പം നമ്മളും അതിജീവനത്തിന്‍റെ പോരാട്ടത്തിലാണ്..... പ്രതിരോധമാണ് പ്രതിവിധി ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, പൊലീസ്, സൈനിക വിഭാഗങ്ങള്‍, സന്നദ്ധ സംഘടനകള്‍, സര്‍വോപരി സര്‍ക്കാരുകള്‍ അവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ വിജയിക്കുവാന്‍ നമ്മുടെ സഹകരണം കൂടിയേ തീരൂ... മുമ്പ് അനുഭവിച്ചോ പരിചയിച്ചോ ശീലമില്ലാത്ത ഒരു സാമൂഹിക സ്ഥിതി. നമ്മുടെ നാട്ടില്‍ ഇത് മൂന്നാം ഘട്ടത്തില്‍ എത്തിയിരിക്കുകയാണ് അപകടകരമായ ഈ അവസ്ഥയില്‍ പൗരബോധത്തോടെയുള്ള ഗൗരവമായ സമീപനം നാം ഓരോരുത്തരിലും നിന്നും ഉണ്ടാവണം. നിരുത്തരവാദിത്വപരമായ ചെറിയ ഒരു പെരുമാറ്റം പോലും നമുക്കും നമുക്ക് ചുറ്റുമുള്ളവര്‍ക്കും ദോഷമായി ഭവിച്ചേക്കാം.. സ്വയം സുരക്ഷിതരാവുക അത് വഴി സമൂഹത്തെ സുരക്ഷിതമാക്കുക...' ഇതായിരുന്നു രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം. നിരവധിപേര്‍ പോസ്റ്റിന് പിന്തുണയേകി രംഗത്തെത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.