സിനിമാറ്റോഗ്രാഫ് നിയമത്തിൽ ഭേദഗതി കൊണ്ടുവരാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ മലയാളത്തിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍. കേന്ദ്രം കൊണ്ടുവരുന്ന സിനിമാപരിഷ്കാരങ്ങൾ അത്യന്തം ആശങ്കയോടെയാണ് കാണുന്നതെന്ന് ഫെഫ്‌ക പറഞ്ഞു.
സിബിഎഫ്‌സിയുടെ സർട്ടിഫിക്കറ്റ് നേടി സിനിമകൾ പ്രദർശനത്തിന് എത്തിക്കഴിഞ്ഞിട്ടും കേന്ദ്രസർക്കാരിന് നേരിട്ട് ഉള്ളടക്ക സംബന്ധിയായ പുനപ്പരിശോധനയ്ക്ക് വിധേയമാക്കാമെന്ന നിയമഭേദഗതി സിനിമയുടെ സ്രഷ്ടാവിന്‍റെ സ്വാതന്ത്ര്യത്തെ ഭയാനകമായി പരിമിതപ്പെടുത്തുന്നുമെന്ന് സിനിമാസംവിധായകരുടെ കൂട്ടായ്‌മയായ ഫെഫ്‌ക പ്രതികരിച്ചു.
- " class="align-text-top noRightClick twitterSection" data="">
ഫെഫ്‌കയുടെ പ്രതികരണം
'കേന്ദ്രസർക്കാർ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സിനിമാറ്റോഗ്രാഫ് നിയമഭേദഗതി 2021 നെ അത്യന്തം ആശങ്കയോടെയാണ് മലയാളത്തിലെ ചലച്ചിത്രപ്രവർത്തകരുടെ തൊഴിലാളി സംഘടനയായ ഫെഫ്‌ക കാണുന്നത്.
More Read: ബലേ ഭേഷ്! സിനിമാറ്റോഗ്രാഫ് നിയമഭേദഗതിയിൽ വിമർശനവുമായി മുരളി ഗോപി
സിബിഎഫ്‌സി സർറ്റിഫിക്കേഷൻ ലഭിച്ചശേഷം പ്രേക്ഷകരിലേക്കെത്തുന്ന ഏതൊരു സിനിമയേയും, പ്രേക്ഷക പരാതിയിന്മേൽ, ആവശ്യമെന്ന് കണ്ടാൽ, കേന്ദ്രസർക്കാരിന് നേരിട്ട് ഉള്ളടക്ക സംബന്ധിയായ പുനപരിശോധനയ്ക്ക് വിധേയമാക്കാൻ കഴിയും വിധമുള്ള നിയമഭേദഗതി ചലച്ചിത്രകാരന്‍റെ /ചലച്ചിത്രകാരിയുടെ സ്വാതന്ത്ര്യത്തെ ഭയാനകമാം വിധം പരിമിതപ്പെടുത്തുന്ന ഒന്നാണ് എന്നതിൽ ആർക്കും സംശയമുണ്ടാകാൻ ഇടയില്ല.
സിനിമാറ്റോഗ്രാഫ് ആക്റ്റ് 2021- ഈവിധം നടപ്പിലാക്കുന്നതിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് ഫെഫ്കയുടെ നേതൃത്വത്തിൽ മലയാളത്തിലെ ചലച്ചിത്രപ്രവർത്തകർ ഒന്നടങ്കം ആവശ്യപ്പെടുന്നു'.