സംസ്ഥാനത്ത് സ്ത്രീധന പീഡനങ്ങളും തുടർന്നുള്ള മരണങ്ങളും തുടർക്കഥയാകുന്ന സാഹചര്യത്തിൽ ബോധവത്കരണത്തിനായി ഹ്രസ്വചിത്രം തയ്യാറാക്കി മലയാള ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്‌ക.
സ്ത്രീധന സമ്പ്രദായത്തിനും ഗാർഹിക പീഡനങ്ങൾക്കുമെതിരെയാണ് ഒരു മിനുട്ട് അഞ്ച് സെക്കന്‍റുള്ള ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
നിഖില വിമലാണ് പ്രധാന വേഷത്തിൽ. മഞ്ജു വാര്യർ പുറത്തിറക്കിയ വീഡിയോയിൽ, സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണെന്ന് പൃഥ്വിരാജ് മുന്നറിയിപ്പ് നൽകുന്നതായുമുണ്ട്.
Also Read: അക്ഷയ് കുമാർ ചിത്രം ബെൽബോട്ടത്തിന്‍റെ റിലീസ് നീണ്ടേക്കും
സ്ത്രീധന സമ്പ്രദായത്തിനും ഗാർഹിക പീഡനങ്ങൾക്കുമെതിരെ എസ്തർ അനിൽ, ശ്രീകാന്ത് മുരളി എന്നിവർ അഭിനയിച്ച മറ്റൊരു ഹ്രസ്വചിത്രം കഴിഞ്ഞദിവസം ഫെഫ്‌ക പുറത്തിറക്കിയിരുന്നു.
- " class="align-text-top noRightClick twitterSection" data="">
മഞ്‌ജു വാര്യരാണ് അതിൽ സന്ദേശവുമായി എത്തുന്നത്. വനിത-ശിശു വികസന വകുപ്പിന് വേണ്ടി തയ്യാറാക്കിയ ചിത്രം നിർമിച്ചിരിക്കുന്നത് ഫെഫ്‌കയും ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്‌സും ചേര്‍ന്നാണ്.