Once again Fahadh Faasil as Villain: വീണ്ടും വില്ലനാകാനൊരുങ്ങി ഫഹദ് ഫാസില്‍. ചിമ്പുവിന്റെ 'കൊറോണ കുമാര്‍' എന്ന ചിത്രത്തിലാണ് ഫഹദ് ഫാസില്‍ വില്ലനായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 'ഇതര്‍ക്ക് താനെ ആസൈപട്ടൈ ബാലകുമാരാ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 'കൊറോണ കുമാര്‍'.
ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രതിനായക വേഷം ചെയ്യാന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഫഹദിനെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം ചിത്രത്തില്‍ ഫഹദ് ഫാസില്‍ അഭിനയിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
Corona Kumar cast and crew: ചിമ്പുവിന്റെ 48ാം ചിത്രം കൂടിയാണ് 'കൊറോണ കുമാര്‍'. 'വരുമന്' എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അദിതി ശങ്കര്‍ ആണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംവിധായകന് ശങ്കറിന്റെ മകളാണ് അദിതി ശങ്കര്‍. വിജയ് സേതുപതി അതിഥി വേഷത്തിലും എത്തും. ഗോകുല്‍ ആണ് സംവിധാനം. വേള്‍ഡ് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഇഷാരി കെ ഗണേഷ് ആണ് ചിത്രത്തിന്റെ നിര്‍മാണം.
Fahadh as villain: അല്ലു അര്‍ജുന്റെ 'പുഷ്പ' ആണ് ഫഹദിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 'പുഷ്പ'യിലും ഫഹദ് വില്ലനായാണ് എത്തിയത്. ചിത്രത്തില്‍ ബന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഫഹദിന്റെ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. ശിവകാര്ത്തികേയന് നായകനായെത്തിയ 'വേലൈക്കാരന്' ആണ് ഫഹദിന്റെ ആദ്യ തമിഴ് ചിത്രം.