ETV Bharat / sitara

ഫഹദ്‌ സൂപ്പര്‍ വില്ലനോ? മാരി സെല്‍വരാജ്‌ ചിത്രം ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്ത്‌ - Fahadh as villain in Simbu movie

Fahadh as super villain: 'മാമന്നനി'ലൂടെ വീണ്ടും തമിഴകത്ത്‌ തിളങ്ങാനൊരുങ്ങുകയാണ് താരം. ഉദയനിധി സ്‌റ്റാലിനെ നായകനാക്കി മാരി സെല്‍വരാജ്‌ ഒരുക്കുന്ന 'മാമന്നന്‍' എന്ന ചിത്രത്തിലും ഫഹദ്‌ ഫാസില്‍ വില്ലനാവുകയാണ്.

ഫഹദ്‌ സൂപ്പര്‍ വില്ലനോ?  മാരി സെല്‍വരാജ്‌ ചിത്രം  Mari Selvaraj movie Mamannan  Fahadh Faasil to be part in Udhayanidhi Stalin  Fahadh as super villain  Mamannan title poster  Mamannan cast and crew  Fahadh as villain in Simbu movie  Fahadh villain movies
ഫഹദ്‌ സൂപ്പര്‍ വില്ലനോ? മാരി സെല്‍വരാജ്‌ ചിത്രം ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്ത്‌
author img

By

Published : Mar 4, 2022, 3:58 PM IST

Fahadh as super villain: തമിഴ്‌ സൂപ്പര്‍സ്‌റ്റാറുകള്‍ക്ക്‌ പതിവ്‌ വില്ലനാവുകയാണോ മലയാളികളുടെ സ്വന്തം ഫഹദ്‌ ഫാസില്‍. ഉദയനിധി സ്‌റ്റാലിനെ നായകനാക്കി മാരി സെല്‍വരാജ്‌ ഒരുക്കുന്ന 'മാമന്നന്‍' എന്ന ചിത്രത്തിലും ഫഹദ്‌ ഫാസില്‍ വില്ലനാവുകയാണ്. 'മാമന്നനി'ലൂടെ വീണ്ടും തമിഴകത്ത്‌ തിളങ്ങാനൊരുങ്ങുകയാണ് താരം.

Mamannan title poster: ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഫഹദും തന്‍റെ ഫേസ്‌ബുക്ക്‌ പേജിലൂടെ ടൈറ്റില്‍ പോസ്‌റ്റര്‍ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്‌. 'ചിത്രത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് ഞാന്‍. മാരി സെല്‍വരാജ്‌ ചിത്രം. എ.ആര്‍ റഹ്മാന്‍റെ സംഗീതം.'-ഇപ്രകാരമാണ് ഫഹദ്‌ ഫാസില്‍ ടൈറ്റില്‍ പോസ്‌റ്റര്‍ പങ്കുവച്ച്‌ കൊണ്ട്‌ കുറിച്ചത്‌.

  • " class="align-text-top noRightClick twitterSection" data="">

Mamannan cast and crew: ചിത്രത്തില്‍ ഉദയനിധി സ്‌റ്റാലിന്‍റെ നായികയായി കീര്‍ത്തി സുരേഷ്‌ ആണ് എത്തുന്നത്‌. സുപ്രധാന വേഷത്തില്‍ വടിവേലുവും എത്തുന്നു. എ.ആര്‍.റഹ്മാനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്‌. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. 'പരിയേറും പെരുമാള്‍', 'കര്‍ണന്‍' എന്നീ ചിത്രങ്ങള്‍ക്ക്‌ ശേഷം മാരി സെല്‍വരാജ്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മാമന്നന്‍'. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും.

Fahadh as villain in Simbu movie: ചിമ്പു ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'കൊറോണ കുമാര്‍' എന്ന ചിത്രത്തിലും ഫഹദ്‌ വില്ലനായി എത്തുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. 'വിക്രം' ആണ് റിലീസിനൊരുങ്ങുന്ന ഫഹദിന്‍റെ മറ്റൊരു ചിത്രം. ചിത്രീകരണം പൂര്‍ത്തീകരിച്ച 'വിക്ര'ത്തിന്‍റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Fahadh villain movies: 2017ല്‍ പുറത്തിറങ്ങിയ ശിവകാര്‍ത്തികേയന്‍ ചിത്രം 'വേലൈക്കാരനി'ലൂടെയാണ് ഫഹദ്‌ തമിഴകത്ത്‌ അരങ്ങേറ്റം കുറിക്കുന്നത്‌. പിന്നീട്‌ വിജയ്‌ സേതുപതിയുടെ 'സൂപ്പര്‍ ഡീലക്‌സ്‌' എന്ന ചിത്രത്തിലും വേഷമിട്ടു. അല്ലു അര്‍ജുന്‍റെ 'പുഷ്‌പ'യിലൂടെ തെലുങ്കിലും താരം അരങ്ങേറ്റം കുറിച്ചു. 'വേലൈക്കാരനി'ലും 'പുഷ്‌പ'യിലും ഫഹദ്‌ വില്ലന്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട്‌ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ ചിമ്പു ചിത്രത്തിലും വില്ലനാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പിന്നാലെ മാരി സെല്‍വരാജ്‌ ചിത്രത്തിലും താരം വില്ലനാകുന്നു...

Also Read: 'ടൈഗര്‍ എപ്പോഴും തയ്യാറാണ്'; സല്‍മാനും കത്രീനയും ഈദിനെത്തും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.