ടേക്ക് ഓഫിന് മുമ്പ് തന്നെ മഹേഷ് നാരായണനും ഫഹദ് ഫാസിലും ചേർന്ന് ചെയ്യാനിരുന്ന ആദ്യം സിനിമയാണ് മാലിക്. എന്നാൽ, അത് സംഭവിച്ചത് ഇപ്പോഴാണെന്നേയുള്ളൂ. എന്തുകൊണ്ടാണ് തന്‍റെ ചിത്രങ്ങളിൽ എപ്പോഴും ഫഹദ് ഫാസിലിനെ തെരഞ്ഞെടുക്കുന്നതെന്ന ചോദ്യത്തിന് ഒരു മാധ്യമത്തിന് സംവിധായകൻ നൽകിയ മറുപടിയാണിത്.
അണിയറപ്രവർത്തകർ മാത്രമല്ല, മലയാള സിനിമാപ്രേമികൾ മുഴുവൻ കാത്തിരിക്കുകയാണ് മാലിക് ചിത്രത്തിനായി. കാത്തിരിപ്പിന് ചുരുക്കം ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
- " class="align-text-top noRightClick twitterSection" data="">
ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കുന്ന സുലൈമാൻ മാലിക്കിന്‍റെയും നിമിഷ സജയന്‍റെ മിഹൃനിസ്സ സുലൈമാന്‍റെയും നിക്കാഹും പ്രണയവുമാണ് തീരമേ എന്ന വീഡിയോ ഗാനത്തിൽ അവതരിപ്പിക്കുന്നത്. ലക്ഷദ്വീപാണ് പാട്ടിന്‍റെ പശ്ചാത്തലം. കെ.എസ്.ചിത്രയും സൂരജ് സന്തോഷും ചേർന്നാലപിച്ച പാട്ടിന്‍റെ ലിറിക്കൽ വീഡിയോ മുമ്പ് റിലീസ് ചെയ്‌തിരുന്നു.
മാലിക്- ഒരു മഹേഷ് നാരായണൻ ചിത്രം
അൻവർ അലി രചന ഒരുക്കിയ ഗാനത്തിന് സംഗീതം പകർന്നത് സുഷിൻ ശ്യാമാണ്. മഹേഷ് നാരായണൻ സംവിധാനവും തിരക്കഥയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹകൻ സനു ജോൺ വർഗീസാണ്.
More Read: മാലിക്കിലെ ലിറിക്കല്‍ ഗാനം പുറത്ത് ;ആലാപനം ചിത്രയും സൂരജ് സന്തോഷും ചേർന്ന്
27 കോടി രൂപയോളം ചെലവഴിച്ച് ആന്‍റോ ജോസഫാണ് മാലിക് നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ സുലൈമാൻ മാലിക്കിന്‍റെ യുവത്വവും വാർധക്യവും അവതരിപ്പിക്കുന്നതിനായി 20 കിലോയോളം ശരീരഭാരം ഫഹദ് കുറച്ചിട്ടുണ്ട്.
ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, മീനാക്ഷി, മാമൂക്കോയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. കൂടാതെ, എഴുപതുകളിലും എൺപതുകളിലും മലയാള സിനിമയുടെ ഭാഗമായിരുന്ന നടി ജലജയുടെ തിരിച്ചുവരവും മാലിക് സാധ്യമാക്കുന്നുണ്ട്. ജൂലൈ 15ന് ആമസോൺ പ്രൈമിൽ മാലിക് റിലീസിനെത്തും.