ETV Bharat / sitara

മലയാളം കടന്ന് പുതിയ ക്ഷണം; മാരി സെൽവരാജ് ചിത്രത്തിൽ ഫഹദ് എത്തും? - fahadh faasil mari selvaraj next news

വേലൈക്കാരൻ, സൂപ്പർ ഡീലക്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴകത്ത് സാന്നിധ്യമറിയിച്ച താരമാണ് ഫഹദ് ഫാസിൽ. ഉദയനിധി സ്റ്റാലിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് ഫഹദിന് ക്ഷണമുണ്ടെന്നാണ് വാർത്തകൾ.

മാരി സെൽവരാജ് പുതിയ മലയാളം വാർത്ത  മാരി സെൽവരാജ് ഫഹദ് ഫാസിൽ വാർത്ത  ഫഹദ് ഫാസിൽ പുതിയ വാർത്ത  ഫഹദ് ഫാസിൽ തമിഴ് സിനിമ വാർത്ത  ഫഹദ് ഫാസിൽ ഉദയനിധി സ്റ്റാലിൻ വാർത്ത  ഉദയനിധി സ്റ്റാലിൻ മാരി സെൽവരാജ് വാർത്ത  udhayanidhi stalin lead role fahadh news  udhayanidhi stalin fahadh faasil news  fahadh faasil tamil new projects news  fahadh faasil mari selvaraj next news  mari selvaraj udhayanidhi stalin news
മാരി സെൽവരാജ്
author img

By

Published : Sep 30, 2021, 10:34 AM IST

സുകുമാർ സംവിധാനം ചെയ്യുന്ന അല്ലു അർജുൻ ചിത്രത്തിൽ പ്രതിനായകൻ.... കമൽ ഹാസൻ- ലോകേഷ് കനകരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന 'വിക്ര'ത്തിൽ നിർണായകവേഷം... മലയാളത്തിന് പുറത്ത് രണ്ട് വമ്പൻ പ്രോജക്‌ടുകളാണ് ഫഹദ് ഫാസിന്‍റെ കയ്യിലുള്ളത്.

രാം ചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലേക്കും ഫഹദിന് ക്ഷണമുണ്ടായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാൽ, താരം ചിത്രത്തിന്‍റെ ഭാഗമാകുന്നില്ല എന്നാണ് വിവരം.

ഉദയനിധി സ്റ്റാലിനൊപ്പം ഫഹദ് ഫാസിൽ?

അടുത്തതായി മലയാളികളുടെ അഭിമാനതാരത്തെ തേടിയെത്തിയിരിക്കുന്നത്, ചെയ്‌ത രണ്ട് ചിത്രങ്ങളിലൂടെയും തമിഴകത്ത് വ്യക്തമായ സ്ഥാനം കണ്ടെത്തിയ സംവിധായകനിൽ നിന്നാണ്. പരിയേറും പെരുമാൾ, കർണൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ മാരി സെൽവരാജിന്‍റെ പുത്തൻ ചിത്രത്തിന്‍റെ അഭിനയനിരയിലേക്ക് ഫഹദിനെ ആലോചിക്കുന്നുവെന്നാണ് ഏറ്റവും പുതിയ വാർത്ത.

ഉദയനിധി സ്റ്റാലിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഫഹദ് ഫാസിലിന്‍റെ ഡേറ്റ് ചോദിച്ചിട്ടുള്ളതായും എന്നാൽ ഇതിൽ സ്ഥിരീകരണം ഒന്നും വന്നിട്ടില്ലെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംവിധായകൻ നിലവിൽ ചിത്രത്തിന്‍റെ തിരക്കഥയുടെ പണിപ്പുരയിലാണ്.

Also Read: ഒറ്റ സ്‌ക്രീനിൽ ഫഹദും വിജയ് സേതുപതിയും ; ലോകേഷിനൊപ്പമുള്ള പുതിയ 'വിക്രം' ചിത്രം

നേരത്തെ ഫഹദ് ഫാസിൽ നായകനായ മഹേഷിന്‍റെ പ്രതികാരം എന്ന ചിത്രത്തിന്‍റെ തമിഴ് റീമേക്കിൽ ഉദയനിധി സ്റ്റാലിന്‍ ആണ് മുഖ്യവേഷം ചെയ്‌തത്. ആർട്ടിക്കിൾ 15 എന്ന ബോളിവുഡ് ചിത്രത്തിന്‍റെ തമിഴ് റീമേക്കാണ് ഉദയാനിധിയുടേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. നിലവിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്‍റെ ലൊക്കേഷൻ പൊള്ളാച്ചിയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.