ETV Bharat / sitara

ഫഹദിന്‍റെ പുതിയ ഗെറ്റപ്പ് കണ്ട് ഞെട്ടി ആരാധകർ - Fahad new makeover

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'മാലിക്' എന്ന ചിത്രത്തിനുവേണ്ടി ഇരുപത് കിലോയാണ് ഫഹദ് കുറച്ചത്.

fahad fazil  മാലിക്  മാലിക് സിനിമ  പുതിയ ഗെറ്റപ്പിലെ ഫഹദ്  മഹേഷ് നാരായണൻ  ഫഹദ് ഫാസില്‍  Fahad Fazil's new look for Malik film  Fahad Fazil  Malik film  Malik  Fahad new makeover  Mahesh Narayanan
ഫഹദ് ഫാസില്‍
author img

By

Published : Jan 8, 2020, 2:04 PM IST

Updated : Jan 8, 2020, 2:13 PM IST

അഭിനയത്തിൽ പുതിയ സാധ്യതകൾ പരീക്ഷിക്കുന്ന നടനാണ് ഫഹദ് ഫാസില്‍. ഓരോ കഥാപാത്രത്തിന്‍റെയും സംഭാഷണത്തിലും നടത്തത്തിലും ശരീര ഭാഷയിലും വ്യത്യസ്ഥത കൊണ്ടുവരുന്നതും ഫഹദിനെ മറ്റ് താരങ്ങളിൽ നിന്ന് വേറിട്ടു നിർത്തുന്ന ഘടകമാണ്. പുതിയ ഗെറ്റപ്പിലുള്ള താരത്തിന്‍റെ ലുക്ക് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ്. ടേക്ക് ഓഫ്‌നുശേഷം മഹേഷ് നാരായണന്‍റെ സംവിധാനത്തിൽ ഫഹദ് ഫാസിലെത്തുന്ന ഏറ്റവും പുതിയ ചിത്രം മാലിക്കിലാണ് ഫഹദിന്‍റെ രൂപമാറ്റം.

സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളിൽ താരത്തിന്‍റെ ക്ലീൻ ഷേവിലുളള ലുക്കും താടിവച്ച ലുക്കും വൈറലാകുകയാണ്. ചിത്രത്തിനുവേണ്ടി ഇരുപത് കിലോയാണ് ഫഹദ് കുറച്ചത്. 25 കോടി മുതൽ മുടക്കിൽ ആന്‍റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ബിജു മേനോൻ, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, അപ്പാനി ശരത്ത്, നിമിഷ സജയൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ബാഹുബലി, സൈറാ, നരസിംഹ റെഡ്ഡി തുടങ്ങിയ വമ്പൻ സിനിമകൾക്ക് ശേഷം ലീ വിറ്റാക്കർ ആക്ഷൻ നിർവഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മാലികിനുണ്ട്.

Intro:Body:Conclusion:
Last Updated : Jan 8, 2020, 2:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.