ETV Bharat / sitara

എന്നാലും മത്തായിച്ചാ... 'ട്രാന്‍സി'ലെ സൗബിന്‍റെ പാട്ട് ഹിറ്റ്

സൗബിന്‍ ഷാഹിറും ബ്ലെയിസും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. സൗബിൻ ആദ്യമായാണ് സിനിമയില്‍ പാടുന്നത്

fahad fazil new movie trance new song released  എന്നാലും മത്തായിച്ചാ... 'ട്രാന്‍സി'ലെ സൗബിന്‍റെ പൊളപ്പന്‍ പാട്ട്  fahad fazil new movie trance  ട്രാന്‍സി'ലെ സൗബിന്‍റെ പൊളപ്പന്‍ പാട്ട്  സൗബിന്‍ ഷാഹിര്‍  അൻവർ റഷീദ് സംവിധാനം  'ട്രാൻസ്' സിനിമ  new movie trance
എന്നാലും മത്തായിച്ചാ... 'ട്രാന്‍സി'ലെ സൗബിന്‍റെ പൊളപ്പന്‍ പാട്ട്
author img

By

Published : Feb 16, 2020, 5:07 PM IST

അൻവർ റഷീദ് സംവിധാനം ചെയ്യുന്ന 'ട്രാൻസ്' സിനിമയിലെ പുതിയ പാട്ടെത്തി. എന്നാലും മത്തായിച്ചായെന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്. സൗബിന്‍ ഷാഹിറും ബ്ലെയിസും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. സൗബിൻ ആദ്യമായാണ് സിനിമയില്‍ പാടുന്നത്. ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ട്രാന്‍സ്. ഫഹദ് ഫാസിൽ ഒരു മോട്ടിവേഷണൽ ട്രെയിനറുടെ വേഷത്തിലാണ് എത്തുന്നത്. വിൻസെന്‍റ് വടക്കന്‍ തിരക്കഥയൊരുക്കിയ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അമല്‍ നീരദാണ്.

  • " class="align-text-top noRightClick twitterSection" data="">

വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, അർജുൻ അശോകൻ, ജിനു ജോസഫ്, അശ്വതി മേനോൻ, ശ്രിന്ദ, ധർമജൻ ബോൾഗാട്ടി തുടങ്ങി ഒരു വൻ താരനിര തന്നെ ചിത്രത്തിന്‍റെ ഭാഗമായിട്ടുണ്ട്. സൗണ്ട് ഡിസൈനിങ്ങിന് വളരെയധികം പ്രാധാന്യമുള്ള 'ട്രാൻസി'ന് വേണ്ടി അത് നിർവഹിച്ചിരിക്കുന്നത് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ്. അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. വിനായക് ശശികുമാർ ഗാനരചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം സുഷിൻ ശ്യാമും ജാക്സൺ വിജയനുമാണ് ഒരുക്കിയിരിക്കുന്നത്. ട്രാന്‍സ് ഫെബ്രുവരി 20ന് തിയേറ്ററുകളിൽ എത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.