ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ദൃശ്യത്തിലും തെലുങ്കിൽ ചിത്രത്തിന്‍റെ റീമേക്കിലും ഇളയമകളുടെ വേഷം ചെയ്‌തത് എസ്തർ അനിലായിരുന്നു. ദൃശ്യത്തിന്‍റെ ആദ്യ പതിപ്പിലൂടെ പ്രേക്ഷകരുടെ മനസിൽ ബാലതാരം ഇടംപിടിച്ചിരുന്നു. ദൃശ്യം 2വിന്‍റെ വിജയയാത്ര തുടരുമ്പോൾ, എസ്തർ പോസ്റ്റ് ചെയ്‌ത ഫോട്ടോയാണ് ഇപ്പോൾ ചർച്ചാവിഷയം.
- " class="align-text-top noRightClick twitterSection" data="
">
മുമ്പ് ബാലതാരം അനിഖ സുരേന്ദ്രന്‍റെ ഫോട്ടോക്ക് വന്ന കമന്‍റുകൾക്ക് സമാനമായാണ് എസ്തറിന്‍റെയും പോസ്റ്റിന് പ്രതികരണം ലഭിച്ചത്. തന്‍റെ വസ്‌ത്രധാരണത്തെ വിമർശിച്ചവർക്ക് എസ്‍തര്‍ അനില്‍ തക്കമറുപടിയും നൽകിയിട്ടുണ്ട്. ബംഗ്ലൂരില്‍ വച്ച് സുഹൃത്തുക്കൾക്കൊപ്പം എടുത്ത ചിത്രത്തിനാണ് മോശം കമന്‍റുകൾ ഉയർന്നത്. തുണി കുറഞ്ഞുവരുന്നതിനാൽ ഹിന്ദി സിനിമയില്‍ അഭിനയിക്കാനുള്ള യോഗ്യതയായെന്നും തമിഴിൽ അഭിനയിക്കാൻ റെഡിയായെന്ന സൂചനയാണിതെന്നും സദാചാര കമന്‍റുകൾ വന്നു. "എന്‍റെ യോഗ്യതയൊക്കെ നിശ്ചയിക്കാൻ സാര്‍ ആരാണ്?" എന്ന് പറഞ്ഞുകൊണ്ട് എസ്തർ കമന്‍റിന് മറുപടി നൽകിയത്.
അതേ സമയം, ദൃശ്യത്തിലെ സഹതാരമായിരുന്ന അൻസിബ പോസ്റ്റിന് സ്റ്റൈലിഷ് ക്യൂട്ട് ലുക്കെന്ന് കുറിച്ചു. മുമ്പ് അനിഖ സുരേന്ദ്രൻ പോസ്റ്റ് ചെയ്‌ത ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കും സൈബര്‍ ബുള്ളികള്‍ കടന്നാക്രമണം നടത്തിയിട്ടുണ്ട്. അനിഖക്ക് നേരെ അശ്ലീലച്ചുവയുള്ള കമന്‍റുകൾ വന്നതോടെ സമൂഹമാധ്യമങ്ങളിൽ സംഭവം വലിയ ചർച്ചയായിരുന്നു.