ETV Bharat / sitara

വരികള്‍പോലെ ദൃശ്യവും മനോഹരം; ഇഷ്കിലെ വൈറല്‍ ഗാനത്തിന്‍റെ വീഡിയോ എത്തി - പറയുവാന്‍ ഇതാദ്യമായ്

ഷെയ്ന്‍ നിഗം, ആന്‍ ശീതള്‍ തുടങ്ങി യുവ താരനിരയെ അണിനിരത്തി നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ഇഷ്കിലെ വൈറല്‍ ലിറിക്കല്‍ സോങ്ങിന്‍റെ വീഡിയോ പുറത്ത്. സിദ് ശ്രീറാം ആലപിച്ച പറയുവാന്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ വീഡിയോ സോങ്ങാണ് റിലീസായത്

വരികള്‍പോലെ മനോഹരം ദൃശ്യവും : ഇഷ്കിലെ വൈറല്‍ ഗാനത്തിന്‍റെ വീഡിയോ എത്തി
author img

By

Published : May 21, 2019, 4:11 AM IST

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രമായിരുന്നു ഷെയ്ന്‍ നിഗം, ആന്‍ ശീതള്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ അനുരാജ് മനോഹര്‍ ചിത്രം ഇഷ്ക്. ചിത്രത്തില്‍ പ്രശസ്ത തെന്നിന്ത്യന്‍ യുവഗായകന്‍ സിദ് ശ്രീറാം ആലപിച്ച ‌പറയുവാന്‍ ഇതാദ്യമായ് എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ വീഡിയോ സോങ്ങാണ് ഇപ്പോള്‍ പുറത്തുവന്നത്. മെയ് 11ന് റിലീസ് ചെയ്ത പാട്ടിന്‍റെ ലിറിക്കല്‍ വീഡിയോ യുട്യൂബില്‍ തരംഗമായിരുന്നു. പതിനേഴ് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ലിറിക്കല്‍ വീഡിയോ സമ്പാദിച്ചത്.

  • " class="align-text-top noRightClick twitterSection" data="">

ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ വീഡിയോയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. വരികള്‍പോലെ മനോഹരമായ ദൃശ്യങ്ങളുമായാണ് വീഡിയോയും പുറത്തിറങ്ങിയിരിക്കുന്നത്. നായകനും നായികയും തമ്മിലുള്ള പ്രണയാര്‍ദ്ര നിമിഷങ്ങളാണ് വീഡിയോയിലുള്ളത്. ജോയി പോളിന്‍റെ വരികള്‍ക്ക് ജേക്‌സ് ബിജോയിയാണ് ഈണം പകര്‍ന്നിരിക്കുന്നത്. ലിയോണ ലിഷോയ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തിലുണ്ട്. നോട്ട് എ ലവ് സ്റ്റോറി എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം മികച്ച അഭിപ്രായങ്ങളുമായി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

Intro:Body:

entertainment story

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.