ETV Bharat / sitara

ഒറ്റ രാത്രി കൊണ്ട് ഹൃദയം കവര്‍ന്ന് മൊഹബത്തിന്‍ കുഞ്ഞബ്ദുള്ളയിലെ ഗാനം - മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള

ഷഹബാസ് അമന്‍റെ മാസ്മരിക ശബ്ദത്തിലെ പ്രണയ ഗാനം ജനഹൃദയങ്ങള്‍ ഏറ്റെടുത്തു. അബൂബക്കര്‍ കോഴിക്കോടാണ് പകലന്തി കിനാവ് കണ്ടു എന്നു തുടങ്ങുന്ന പാട്ടിന്‍റെ സംഗീതത്തിന് പിന്നില്‍

ഒറ്റ രാത്രി കൊണ്ട് ആരാധക മനം കവര്‍ന്ന് മൊഹബത്തിന്‍ കുഞ്ഞബ്ദുള്ളയിലെ ഗാനം
author img

By

Published : May 7, 2019, 11:47 AM IST

ഹണി ബീ, കിംഗ് ലയര്‍ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ ബാലു വര്‍ഗീസിനെയും ഇന്ദ്രന്‍സിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാനു സമദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള. ചിത്രത്തിനു വേണ്ടി ഷഹബാസ് അമന്‍ പാടിയ മാപ്പിളപ്പാട്ട് ശൈലിയിലെ ഒരു ഗാനമാണ് ഇപ്പോള്‍ തരംഗമാകുന്നത്. അബൂബക്കര്‍ കോഴിക്കോടാണ് പകലന്തി കിനാവ് കണ്ടു എന്നു തുടങ്ങുന്ന പാട്ടിന്‍റെ സംഗീതത്തിന് പിന്നില്‍. ഗപ്പിയിലൂടെ ശ്രദ്ധ നേടിയ ബാലതാരം നന്ദന വര്‍മ്മയാണ് ഗാനരംഗത്ത് അഭിനയിച്ചിട്ടുള്ളത്. തിരുവനന്തപുരം ചാലയിലെ കോളനിയില്‍ നിന്ന് നാടുവിട്ട് മുംബൈയില്‍ ജോലി തേടിയെത്തിയ അബ്ദുള്ള അമ്പത് വര്‍ഷത്തിന് ശേഷം 65-ാം വയസില്‍ സ്വന്തം നാട്ടിലേക്ക് അലീമ എന്ന സ്ത്രീയെ അന്വേഷിച്ച് വരുന്നു. അവരെ തേടി കേരളം മുഴുവന്‍ അബ്ദുള്ള നടത്തുന്ന യാത്രയാണ് മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന ചിത്രം പറയുന്നത്.

  • " class="align-text-top noRightClick twitterSection" data="">

രഞ്ജി പണിക്കര്‍, ലാല്‍ ജോസ്, പ്രേംകുമാര്‍, കൊച്ചു പ്രേമന്‍, ശ്രീജിത്ത് രവി, ഇടവേള ബാബു, രചന നാരായണന്‍കുട്ടി, മാല പാര്‍വതി, അഞ്ജലി നായര്‍, നന്ദന വര്‍മ്മ, അനു ജോസഫ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പി.കെ ഗോപി, ബാപ്പു വെള്ളിപ്പറമ്പ്, ഷാജഹാന്‍ ഒരുമനയൂര്‍ എന്നിവര്‍ ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ വയനാട് വരെയുള്ള ജില്ലകളിലും മുംബൈയിലുമായി ചിത്രീകരിച്ച സിനിമ വൈകാതെ തിയേറ്ററുകളിലെത്തും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.