ഗ്രേറ്റ്ഫാദർ, അബ്രഹാമിന്‍റെ സന്തതികൾ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഹനീഫ് അദേനിയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അമീർ. 25 കോടി മുതൽ മുടക്കിലൊരുങ്ങുന്ന സിനിമ ദുബായിലാണ് ചിത്രീകരിക്കുന്നത്. വിനോദ് വിജയനാണ് സംവിധാനം. ഗ്രേറ്റ്ഫാദറിലൂടെ സംവിധാന രംഗത്തെത്തിയ ഹനീഫ് അദേനിയുടെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. മാസ് ലുക്കിലുള്ള മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. കൺഫഷൻസ് ഓഫ് എ ഡോൺ എന്നാണ് സിനിമയുടെ ടാഗ്‍ലൈൻ.
![Entertainment 1 മമ്മൂട്ടി ഹനീഫ് അദേനി അമീര്‍ സിനിമ ബിഗ് ബജറ്റ്](https://etvbharatimages.akamaized.net/etvbharat/prod-images/3219942_mammootty.jpg)
ചിത്രത്തിൽ മമ്മൂട്ടി അധോലോക നായകനായാകും എത്തുകയെന്നാണ് റിപ്പോർട്ട്. മലയാളത്തിനെ കൂടാതെ അന്യഭാഷയിൽ നിന്നും പ്രമുഖതാരങ്ങൾ ചിത്രത്തിൽ അണിനിരക്കും. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ആക്ഷന്‍ എന്‍റര്‍ടെയ്നറാകും ചിത്രമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന വിവരം. ബിഗ് ബി, അബ്രഹാമിന്‍റെ സന്തതികൾ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗോപിസുന്ദറാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്. ഇച്ചായീസ് പ്രൊഡക്ഷൻസും ആന്‍റോ ജോസഫും ചേർന്നാണ് നിർമ്മാണം.