ഏറെ പ്രതീക്ഷയോടെ ടൊവിനോ ഫാന്‍സ് കാത്തിരിക്കുന്ന ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്ന 'എടക്കാട് ബറ്റാലിയന്‍-6'. പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രം കൂടിയാണ് ഇത്. ഷൂട്ടിങ്ങിന് ഇടയില്‍ നായകന്‍ ടൊവിനോക്ക് ഉണ്ടായ അപകടവും ഷൂട്ടിങ് സംഘത്തോടൊപ്പം എയര്‍പോര്‍ട്ടില്‍ കിടന്നുറങ്ങുന്ന നായകനും നായികയും എല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ ആദ്യ ഗാനത്തിന്‍റെ ടീസര്‍ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നായകന്‍ ടൊവിനോയും നായിക സംയുക്തയും തമ്മിലുള്ള പ്രണയരംഗങ്ങളുമായി മധുരമായ ഒരു ഗാനത്തിന്‍റെ ടീസര്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
തീവണ്ടിയിലെ 'ജീവാംശമായ്' എന്ന പ്രണയഗാനത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന റൊമാന്‍റിക് ഗാനം കൂടിയാണിത്. 'നീ ഹിമമഴയായ്' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജീവാംശം പാടിയ ഹരിശങ്കറും, നിത്യാ മാമ്മനും ചേര്‍ന്നാണ്. ബി.കെ. ഹരിനാരായണന്‍റെ വരികള്‍ക്ക് കൈലാസ് മേനോനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ചിത്രത്തില്‍ പട്ടാളക്കാരനായാണ് ടൊവിനോ എത്തുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ആഴ്‌ച പുറത്തിറക്കിയിരുന്നു. നവാഗതനായ സ്വപ്‌നേഷ് കെ. നായരാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പി. ബാലചന്ദ്രന്‍റേതാണ് തിരക്കഥ. ഡോ.ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.