ETV Bharat / sitara

പുസ്‌തകത്തിന്‍റെ സക്‌സസ് പാർട്ടിയിൽ ഉറങ്ങിപ്പോവരുത്; മായക്ക് ആശംസകൾ കുറിച്ച് ചാലു ചേട്ടൻ - dq grains of dust news

സ്വന്തം പിറന്നാൾ പാർട്ടിക്ക് നേരത്തെ ഉറങ്ങിപ്പോയ പിറന്നാളുകാരി സ്വന്തം പുസ്‌തകത്തിന്‍റെ സക്‌സസ് പാർട്ടിയിൽ ഉറങ്ങിപ്പോവരുതെന്നാണ് ദുൽഖർ സൽമാൻ ഫേസ്‌ബുക്കിൽ കുറിച്ചത്

പുസ്‌തകത്തിന്‍റെ സക്‌സസ് പാർട്ടിയിൽ ഉറങ്ങിപ്പോവരുത് വാർത്ത  മായക്ക് ആശംസകൾ കുറിച്ച് ചാലു ചേട്ടൻ വാർത്ത  വിസ്മയയുടെ പുസ്‌തകം ദുൽഖർ വാർത്ത  vismaya mohanlal book dulquer salmaan news  dulquer salmaan maya mohanlal news  dq grains of dust news  chalu chettan mohanlal daughter news
മായക്ക് ആശംസകൾ കുറിച്ച് ചാലു ചേട്ടൻ
author img

By

Published : Feb 17, 2021, 10:43 PM IST

Updated : Feb 18, 2021, 4:07 PM IST

വാലന്‍റൈൻ ദിനത്തിൽ മോഹൻലാലിന്‍റെ മകൾ വിസ്മയയുടെ പുസ്‌തകം പുറത്തിറങ്ങിയിരുന്നു. എന്നാൽ, പുസ്‌തകം പ്രസിദ്ധീകരണത്തിന് എത്തുന്നതിന് മുൻപ് ആമസോണിലെ പ്രീ- ബുക്കിങ്ങിലൂടെ ബെസ്റ്റ് സെല്ലറായും ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് മാറി. ഇപ്പോഴിതാ, ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് പുസ്‌തകത്തിന് ആശംസകൾ അറിയിക്കുന്നതിനൊപ്പം തന്‍റെ കളിക്കൂട്ടുകാരിയും പുസ്‌തകത്തിന്‍റെ രചയിതാവുമായ വിസ്‌മയക്ക് ചെറിയൊരു നിർദേശം കൂടി നൽകുകയാണ് ദുൽഖർ.

"മായ(വിസ്മയ)യെ കുറിച്ചുള്ള എന്‍റെ ആദ്യത്തെ ഓർമ, ചെന്നൈയിലെ താജ് ഹോട്ടലിൽ വെച്ചു നടന്ന അവളുടെ ഒന്നാം പിറന്നാൾ പാർട്ടിയാണ്. അതൊരു വലിയ പാർട്ടിയായിരുന്നു. രക്ഷിതാക്കൾ അവൾക്ക് സമ്മാനിച്ച മനോഹരമായ ഗോൾഡൻ ഉടുപ്പിൽ അതിസുന്ദരിയായിരുന്നു മായ. ആ രാത്രിയിൽ കുറച്ചു നേരം കഴിഞ്ഞ് പിറന്നാൾ കുട്ടിയെ കാണാതായി! അവളുടെ അമ്മ പിന്നീട് വന്നു പറഞ്ഞു, അവൾ ഉറങ്ങിയെന്ന്. ആ വലിയ പാർട്ടിക്കിടെ വളരെ നേരത്തെ ഉറങ്ങിപ്പോയ പിറന്നാൾകാരിയെ കുറിച്ച് ഞാനെപ്പോഴും ഓർക്കാറുണ്ട്.

" class="align-text-top noRightClick twitterSection" data="
Posted by Dulquer Salmaan on Wednesday, 17 February 2021
">

ഇന്നവൾ വളർന്ന് വലുതായി, അവൾ അവളുടെ വഴി വെട്ടിത്തെളിച്ചിരിക്കുന്നു. ഇത്രയും ചെറിയ പ്രായത്തിലേ കവിതകളും ചിന്തകളും ഡൂഡിലും ആർട്ടും അടങ്ങുന്ന പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നു. ഈ പുസ്തകം അവളുടെ മനസിനെയും അനുഭവങ്ങളെയും കുറിച്ചുള്ള മനോഹരമായ കാഴ്ചപ്പാടുകൾ നിങ്ങൾക്ക് സമ്മാനിക്കും. എല്ലാവിധ ആശംസകളും മായ. നിന്‍റെ… പ്രിയപ്പെട്ടവരും അറിയുന്നവരും നിന്നെ കുറിച്ചോർത്ത് അഭിമാനിക്കും. ഒരുപാട് സ്നേഹത്തോടെ ചാലു ചേട്ടൻ."

ഈ പുസ്തകത്തിന്‍റെ സക്സസ് പാർട്ടിയിക്ക് ഇടയിലെങ്കിലും ദയവായി നേരത്തെ ഉറങ്ങിപ്പോവരുത് എന്ന് ഓർമപ്പെടുത്തിയാണ് ദുൽഖർ സൽമാൻ തന്‍റെ പ്രിയസുഹൃത്തിന് വിജയാശംസകൾ കുറിച്ചത്.

Last Updated : Feb 18, 2021, 4:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.