Salute streaming on OTT platform: റോഷന്‍ ആന്‍ഡ്രൂസ്- ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന 'സല്യൂട്ട്' ഒടിടിയില്‍. ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലൂടെയാണ് 'സല്യൂട്ട്' റിലീസിനെത്തുക. അതേസമയം റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
'സല്യൂട്ട്' തിയേറ്റര്‍ റിലീസായിരിക്കുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നത്. എന്നാല്‍ ഒടിടി റിലീസായി എത്തുമെന്ന് സോണി ലിവ് ഇന്ത്യയുടെ ഓഫീഷ്യല്‍ ഇന്‍സ്‌റ്റഗ്രാം പേജിലൂടെ ഇക്കാര്യം അറിയിക്കുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാനും തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ റിലീസ് വിവരം ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
Dulquer Salmaan as cop in Salute: ആരാധകര്‍ നാളേറെയായി കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് 'സല്യൂട്ട്'. പൊലീസ് ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തില്‍ എസ്.ഐ അരവിന്ദ് കരുണാകരന്‍റെ വേഷമാണ് ദുല്‍ഖറിന്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്‍റിയാണ് 'സല്യൂട്ടി'ല്‍ ദുല്‍ഖറിന്‍റെ നായികയായെത്തുന്നത്. ഡയാനയുടെ ആദ്യ മലയാള സിനിമ കൂടിയാണ് 'സല്യൂട്ട്'. ലക്ഷ്‌മി ഗോപാല സ്വാമി, മനോജ് കെ ജയന്‍, സാനിയ ഇയ്യപ്പന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
- " class="align-text-top noRightClick twitterSection" data="">
Salute trailer: നേരത്തെ പുറത്തിറങ്ങിയ 'സല്യൂട്ടി'ന്‍റെ ട്രെയ്‌ലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. കൊലപാതകങ്ങളും, കുറ്റാന്വേഷണവുമായി എത്തിയ ട്രെയ്‌ലറിന് സോഷ്യല്‍ മീഡിയയില്‍ മാറിയിരുന്നു.
Salute cast and crew: മുംബൈ പൊലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് പൊലീസ് കഥയില്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ബോബി സഞ്ജയ് ടീമിന്‍റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് നിര്‍മാണം. വേഫാറെര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് 'സല്യൂട്ട്'. അസ്ലം കെ പുരയില്‍ ആണ് ഛായാഗ്രഹണം. ജേക്‌സ് ബിജോയിയാണ് സംഗീതം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കും.